19 April Friday

മഴ കുറയുന്നു; രണ്ടുദിവസം മുന്നറിയിപ്പില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ നാശംവിതച്ച അതിശക്ത മഴയ്‌ക്ക്‌ നേരിയ ശമനം. ചൊവ്വാഴ്‌ച ചില ജില്ലകളിൽ ശക്തമായ മഴയുണ്ടായെങ്കിലും ബുധനാഴ്‌ചയോടെ മഴ കുറയുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബുധനും വ്യാഴവും സംസ്ഥാനത്ത്‌ മുന്നറിയിപ്പില്ല.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രണ്ട്‌ ന്യൂനമർദം നിലവിലുണ്ടെങ്കിലും സംസ്ഥാനത്തിന്‌ ഭീഷണിയില്ല. ചൊവ്വാഴ്‌ച മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം  കേരളതീരത്തുനിന്ന്‌ അകന്നു പോകുമെന്നാണ്‌ പ്രവചനം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വ്യാഴാഴ്‌ച വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് എത്തും. വെള്ളിയും ശനിയും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. കേരള തീരത്ത്  ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത. മീൻപിടിത്തത്തിന്‌ തടസ്സമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top