25 April Thursday
വേനൽ മഴയ്‌ക്ക്‌ സാധ്യത , ഉയർന്ന തിരമാലയ്‌ക്ക്‌ 
സാധ്യത

5 ജില്ലയിൽ ഉയർന്ന താപസൂചിക ; തിരുവനന്തപുരത്തും 
കോഴിക്കോട്ടും 54 ന് മുകളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

തിരുവനന്തപുരം
സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ താപസൂചിക ഉയർന്ന നിലയിൽ. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്‌ ജില്ലകളിലാണ്‌ ഉയർന്ന താപസൂചിക. തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലകളിൽ 54നു മുകളിലാണ്‌. താപസൂചികയെന്നാൽ താപനിലയല്ല. ഇതിൽ ആശങ്ക വേണ്ടെന്ന്‌ കാലാവസ്ഥാ വിദഗ്‌ധർ പറയുന്നു.

അന്തരീക്ഷ ഊഷ്‌മാവിനൊപ്പം അന്തരീക്ഷത്തിലെ ആർദ്രതയും (ഹ്യുമിഡിറ്റി) ചേർന്ന്‌ ഉണ്ടാകുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപസൂചിക. തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകൾ വർധിക്കും.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക്ക് കാലാവസ്ഥാ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനാവശ്യത്തിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ചു. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത്‌ വേനൽ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ്‌ മഴ സാധ്യത.

ഉയർന്ന തിരമാലയ്‌ക്ക്‌ 
സാധ്യത
കേരളതീരത്ത്‌ വെള്ളി രാത്രിവരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത. ജാഗ്രത പാലിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top