18 April Thursday

അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ 
ഇനിയും വർധിക്കും: ഡോ. എം രവീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അന്താരാഷ്‌ട്ര സമ്മേളനം കേന്ദ്ര ഭൗമ മന്ത്രാലയം സെക്രട്ടറി ഡോ. എം രവീന്ദ്രൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുന്നു



കൊച്ചി
അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ഇനിയും വർധിക്കുമെന്ന്‌ കേന്ദ്ര ഭൗമ മന്ത്രാലയം സെക്രട്ടറി ഡോ. എം രവീന്ദ്രൻ. ആഗോളതാപനംമൂലം കരയെക്കാൾ സമുദ്രങ്ങളാണ്‌ അധികമായി ചൂടാകുന്നത്‌. ഇത്‌ വർധിച്ച  ബാഷ്‌പീകരണത്തിനും അതിതീവ്ര മഴയ്‌ക്കും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റ്‌ സംഘടിപ്പിച്ച കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അന്താരാഷ്‌ട്ര സമ്മേളനം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധിക ബാഷ്‌പീകരണം സമുദ്രത്തിന്റെ അമ്ലത കൂട്ടും. മഞ്ഞുരുക്കം, ചുഴലിക്കാറ്റുകൾ, ഉഷ്‌ണതരംഗം, സമുദ്ര ആവാസവ്യവസ്ഥയുടെ ശോഷണം, കടലാക്രമണം എന്നിവ വർധിപ്പിക്കും. മൺസൂൺ കാലാവസ്ഥാ പ്രവചനം വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ മുന്നറിയിപ്പ്‌ സംവിധാനങ്ങളിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന്‌ ചർച്ചയിൽ പങ്കെടുത്ത ഐഎംഡി ഡിജിഎം ഡോ. എം മഹാപാത്ര പറഞ്ഞു. ചുഴലിക്കാറ്റുകളുടെ സഞ്ചാരപാതയും തീവ്രതയും പ്രവചിക്കുന്നതിൽ 50 ശതമാനംവരെ പുരോഗതിയുണ്ടായി. അതിതീവ്രമഴയുടെ കാര്യത്തിലും നാലു ദിവസംമുമ്പേ പ്രവചനം സാധ്യമാകുന്നു. കാലേക്കൂട്ടി പ്രവചിക്കാൻ സാധിക്കുന്നതിനാൽ വലിയ ദുരന്തങ്ങളും മരണങ്ങളും കുറയ്‌ക്കാൻ കഴിയുന്നതായും അദ്ദേഹം പറഞ്ഞു. കുസാറ്റ്‌ വൈസ്‌ ചാൻസലർ ഡോ. കെ എൻ മധുസൂദനനും സമ്മേളനത്തിൽ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top