24 April Wednesday

കേരള സർവകലാശാല ബജറ്റ്‌ നാളെ 2ന്‌; സെനറ്റ്‌ ചേമ്പറിൽ 5 പേർ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

തിരുവനന്തപുരം >  കേരള സർവകലാശാലയുടെ 2020–-21 വർഷത്തെ ബജറ്റ്‌ വെള്ളിയാഴ്‌ച പകൽ 2ന്‌ വീഡിയോ കോൺഫ്രൻസ്‌ സംവിധാനത്തിൽ ചേരുന്ന സെനറ്റ്‌ യോഗത്തിൽ ഫിനാൻസ്‌ കമ്മിറ്റി കൺവീനറായ സിൻഡിക്കറ്റ്‌ അംഗം കെ എച്ച്‌ ബാബുജാൻ  അവതരിപ്പിക്കും. സെനറ്റ്‌ ചേമ്പറിൽ ഇദ്ദേഹത്തിന്‌ പുറമെ വിസി, പിവിസി,  രജിസ്‌ട്രാർ, പരീക്ഷാ കമ്മിറ്റി കൺവീനർ  എന്നിങ്ങനെ അഞ്ചുപേരെ ഉണ്ടാകൂ.

 
ആവശ്യമായ ജീവനക്കാർ സുരക്ഷാ അകലം പാലിച്ച്‌ സിഡിക്കേറ്റ്‌ ചേമ്പറിൽ ഇരിക്കും. 105 അംഗ സെനറ്റിൽ ബാക്കിയുള്ള അംഗങ്ങൾ വീടുകളിലിരുന്നു വീഡിയോ കോൺഫറൻസ്‌ സംവിധാനത്തിലൂടെ സെനറ്റ്‌ യോഗത്തിൽ പങ്കെടുക്കും. രാവിലെ തന്നെ ഇവർ ഓൺലൈൻ സംവിധാനത്തിലുടെ ഹാജർ രേഖപ്പെടുത്തും. സ്കൈപ്, ഗൂഗിൾ മീറ്റ്‌ എന്നീ സംവിധാനങ്ങളിലൂടെ സഹായത്തോടെയാണ്‌ വീഡിയോ കോൺഫറൻസ്‌ സെനറ്റ്‌ യോഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top