26 April Friday

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

മികച്ച നടനുള്ള സംസ്ഥാന അവാർഡ് പങ്കിട്ട ജോജു ജോർജ്, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം നേടിയ നേഹയെ 
അഭിനന്ദിക്കുന്നു. നടനുള്ള അവാർഡ് പങ്കിട്ട ബിജു മേനോൻ, മികച്ച നടി രേവതി എന്നിവർ സമീപം

തിരുവനന്തപുരം> 2021ലെ  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 50 പേർ പുരസ്‌കാരം ഏറ്റുവാങ്ങി. ജെ സി ഡാനിയേൽ അവാർഡ് സംവിധായകൻ കെ പി കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിച്ചു. നിശാഗന്ധിയിലെ ചടങ്ങിൽ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി.

  ബിജുമേനോൻ, ജോജു ജോർജ് എന്നിവർ മികച്ച നടനുള്ള പുരസ്‌കാരവും രേവതി നടിക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി. മികച്ച സംവിധായകൻ ദിലീഷ് പോത്തൻ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ആർ കെ കൃഷാന്ദ്, ജനപ്രിയ ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ, നവാഗത സംവിധായകൻ കൃഷ്‌ണേന്ദു എം കലേഷ്‌ എന്നിവർക്കും പുരസ്‌കാരം സമ്മാനിച്ചു. 2021ലെ ചലച്ചിത്ര അവാർഡ് വിശദാംശം അടങ്ങിയ പുസ്തകം മന്ത്രി വി ശിവൻകുട്ടി മന്ത്രി ആന്റണി രാജുവിനു നൽകിയും "മലയാള സിനിമ നാൾവഴികൾ' റഫറൻസ് ഗ്രന്ഥം മന്ത്രി ജി ആർ അനിൽ വി കെ പ്രശാന്ത് എംഎൽഎക്ക്‌ നൽകിയും പ്രകാശിപ്പിച്ചു.

  മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ചലച്ചിത്ര വിഭാഗം ജൂറി ചെയർമാൻ സയ്യിദ് മിർസ, രചനാ വിഭാഗം ചെയർമാൻ വി കെ ജോസഫ് , ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി എസ്‌ അജോയ്‌ തുടങ്ങിയവർ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്‌ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top