25 April Thursday

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷംവരെ ഗ്രാന്റ്‌ ; 23 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021


കേരള സ്റ്റാർട്ടപ് ഇന്നൊവേഷൻ ഡ്രൈവ്  പരിപാടിയിൽ സംസ്ഥാനത്തെ  സ്‌റ്റാർട്ടപ്പുകൾക്ക്‌ 12 ലക്ഷം രൂപവരെ ഗ്രാന്റ്‌ അനുവദിക്കും. ഇതിനായി സ്റ്റാർട്ടപ്പുകളിൽനിന്ന്‌ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. ബിസിനസും വരുമാനവും വർധിപ്പിക്കാൻ താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനാണ് ഗ്രാന്റ്‌‌ അനുവദിക്കുന്നത്‌.

അപേക്ഷിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ഒരുവർഷത്തെ വരുമാനം 12 ലക്ഷമോ 2019–-2020 സാമ്പത്തിക വർഷത്തിലെ ആകെ വിറ്റുവരവ്  50 ലക്ഷമോ ആകണം. അല്ലെങ്കിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 12 ലക്ഷത്തിൽ കുറയാതെ ഓഹരിനിക്ഷേപം നേടണം.     കെഎസ് യുഎമ്മിന്റെ യൂണീക് ഐഡി നിർബന്ധം. 

ഗ്രാന്റ്‌ നേരത്തേ ലഭിച്ചവർ അപേക്ഷിക്കേണ്ട അപേക്ഷ പരിശോധിച്ച് വിദഗ്ധരുടെ പാനൽ ചുരുക്കപ്പട്ടിക തയ്യാറാക്കും.
ഇവർ വിദഗ്ധസമിതിയുടെ മുന്നിൽ സ്റ്റാർട്ടപ്പുകൾ അവതരിപ്പിക്കണം. തുടർന്നാണ്‌ അന്തിമ തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട അവസാന തീയതി 23.

ഫെബ്രുവരി 15നാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

രജിസ്‌ട്രേഷന്‌ https://sites.google.com/startupmission.in/innovationgrant/kerala-startup-innovation-drive-2020/innovation-drive?authuser=0  ലിങ്ക് സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top