19 April Friday

ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം സർവകാല റെക്കോർഡിൽ: മന്ത്രി പി എ മുഹമ്മദ് റിയാസ്

സ്വന്തം ലേഖികUpdated: Tuesday Feb 7, 2023



തിരുവനന്തപുരം
കേരളത്തിൽ കഴിഞ്ഞ വർഷം വന്നുപോയത്‌ 1.88 കോടി ആഭ്യന്തര വിനോദസഞ്ചാരികൾ. കോവിഡിനുമുമ്പ് ഒരു വർഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022ൽ ഇത് 1,88,67,414 ആയി. സർവകാല റെക്കോഡാണിത്‌. 2.63 ശതമാനം വളർച്ചയാണ് നേടിയതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയെ അറിയിച്ചു. ടൂറിസം ട്രെൻഡ്‌ വിലയിരുത്തി  മാർക്കറ്റിങ്‌ സ്ട്രാറ്റജി ആവിഷ്‌കരിക്കും. ഇതിനായി ശിൽപ്പശാല നടത്തും.

ഡെസ്റ്റിനേഷൻ വെഡ്ഡിങ്‌  പ്രചരിപ്പിക്കുന്നതിനുള്ള ക്യാമ്പയിൻ ഇതിൽ പ്രധാനമാണ്‌.  ഇത്തരം അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 2022-ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം (40,48,679) ജില്ലയിലാണ്.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top