18 April Thursday

പാഠപുസ്തക, യൂണിഫോം വിതരണം 
ഈ മാസം പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


തിരുവനന്തപുരം
സ്കൂൾ വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷത്തിന് രണ്ടരമാസം മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണംചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി  ചോദ്യോത്തര വേളയിൽ    പറഞ്ഞു.  ശനിയാഴ്‌ചയ്‌ക്ക്‌മുമ്പ്‌ പൂർണമായി നൽകും. സംസ്ഥാനതല ഉദ്‌ഘാടനം എറണാകുളത്ത്‌ നടക്കും.

കുട്ടികൾക്ക്‌ അഞ്ച് കിലോ വീതം അരി വിതരണം ആരംഭിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത് 10.5 ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തി. 3000 കോടി രൂപ സ്കൂൾ അടിസ്ഥാന വികസനത്തിന് ഉപയോഗിച്ചു.  2015ൽ പാഠപുസ്തകം മാറിയതിന്റെ ഭാഗമായി കെട്ടിക്കിടക്കുന്ന പുസ്കങ്ങളുടെ പേരിൽ ആരും ന‌ടപടി നേരിടേണ്ടി വരില്ല. ചില നടപടി ക്രമങ്ങൾ വേഗംപൂർത്തിയാക്കി പുസ്തകങ്ങൾ തിരിച്ചു വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top