25 April Thursday

സംസ്ഥാന സ്‌കൂൾ കലോത്സവം: വെസ്റ്റ്‌ഹില്ലിൽ ട്രെയിനുകൾക്ക്‌ സ്റ്റാേപ്പ്‌ വന്നേക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
കോഴിക്കോട്‌> സംസ്ഥാന സ്‌കൂൾ കലോത്സവ ദിവസങ്ങളിൽ വെസ്റ്റ്‌ഹില്ലിൽ ട്രെയിനുകൾക്ക്‌ സ്റ്റാേപ്പ്‌ അനുവദിച്ചേക്കും. ഇതിനായി കലോത്സവ സംഘാടകസമിതിയും ജനപ്രതിനിധികളും  ശ്രമം തുടങ്ങി. പ്രധാനവേദിയായ വിക്രം മൈതാനി ഉൾപ്പെടെ വെസ്റ്റ്‌ഹില്ലിലാണ്‌. സ്റ്റാേപ്പ്‌  അനുവദിച്ചാൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒഫീഷ്യലുകൾക്കും ഏറെ സൗകര്യപ്രദമാവും. നഗരത്തിൽ കലോത്സവ ദിവസങ്ങളിൽ ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കാനും ഇത്‌ സഹായിക്കും.
 
കോഴിക്കോടിന്‌ തെക്കുള്ള പത്ത്‌ ജില്ലകളിൽനിന്നുള്ളവർ കലോത്സവത്തിനെത്താൻ പ്രധാനമായും ആശ്രയിക്കുക ട്രെയിനുകളെയാണ്‌. കാസർകോട്‌, കണ്ണൂർ ജില്ലക്കാരും വടകര ഭാഗത്തുനിന്നുള്ളവരും ട്രെയിനുകളെ തന്നെയാവും ആശ്രയിക്കുക. കേരളത്തിന്റെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ,  എംപിമാർ, റെയിൽവേ പാസഞ്ചേഴ്‌സ്‌ അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാൻ പി കെ കൃഷ്‌ണദാസ്‌ എന്നിവരുമായി ബന്ധപ്പെട്ടാണ്‌ റെയിൽവേയിൽ ഇതിനായി സമ്മർദം ചെലുത്തുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top