25 April Thursday

‘കേരള സവാരി' എറണാകുളം, തൃശൂർ ജില്ലകളിലേക്ക്‌

സുനീഷ്‌ ജോUpdated: Sunday Feb 5, 2023

തിരുവനന്തപുരം
സർക്കാർ ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി എറണാകുളം, തൃശൂർ ജില്ലകളിലേക്ക്‌. മാർച്ചിൽ ഇവിടങ്ങളിൽ സർവീസ്‌ ലഭ്യമാകും. ശനിയാഴ്‌ച തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. നെറ്റ്‌വർക്ക്‌ ലഭിക്കുന്ന ഏതുസ്ഥലങ്ങളിലും ഓട്ടോ, ‌ടാക്‌സി  സർവീസ്‌ ലഭ്യമാക്കും. തിരുവനന്തപുരം നഗരത്തിൽ ആഗസ്‌തിലാണ്‌ കേരള സവാരി ആരംഭിച്ചത്‌. ഇവിടെ 1600 ഡ്രൈവർമാർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.

ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്‌സി  തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തും. ഈമാസം 28വരെ തൊഴിലാളി യോഗങ്ങളിൽ നേതാക്കൾ പങ്കെടുക്കും. 26ന്‌ തിരുവനന്തപുരത്ത്‌ നടത്തുന്ന യോഗത്തിൽ ഡ്രൈവർമാർ,  യൂണിയൻ പ്രതിനിധികൾ, മന്ത്രി, ലേബർ കമീഷണർ, ട്രാൻസ്‌പോർട്ട്‌ കമീഷണർ തുടങ്ങിയവർ പങ്കെടുക്കും.

ഡ്രൈവർമാർക്ക്‌ രജിസ്റ്റർ ചെയ്യാം

പ്ലേ സ്‌റ്റോറിൽനിന്ന്‌ കേരള സവാരി ഡ്രൈവർ ആപ് ഡൗൺലോഡ്‌ ചെയ്‌ത്‌ ഡ്രൈവർമാർക്ക്‌ സ്വന്തമായി രജിസ്റ്റർ ചെയ്യാം. ആർസി ബുക്ക്‌, ‌ഡ്രൈവിങ്‌ ലൈസൻസ്‌ എന്നിവയുടെ പകർപ്പുകൾ അപ്‌ലോഡ്‌ ചെയ്യണം.  പൊലീസ്‌ ക്ലിയറൻസ്‌ ലഭിക്കുന്നതോടെ ഡ്രൈവർമാർക്ക്‌ ട്രിപ്പുകൾ ലഭിച്ചു തുടങ്ങും.  

നിരക്ക്‌ പുതുക്കുന്നത്‌ പരിശോധിക്കും

കേരള സവാരിയിൽ ഓടുന്ന ഓട്ടോ, ടാക്‌സി നിരക്ക്‌ പുതുക്കുന്നതു സംബന്ധിച്ച്‌ സർക്കാർ പരിശോധിക്കും. മോട്ടോർ വാഹനവകുപ്പ്‌ നിശ്‌ചയിച്ച ചാർജിൽ മാറ്റം വേണമെന്നാണ്‌ ഡ്രൈവർമാരുടെ ആവശ്യം. ഇക്കാര്യം പരിശോധിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top