29 March Friday

കേരള സവാരി 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

തിരുവനന്തപുരം> സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി 17 ന്‌ പകൽ 12 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കനകക്കുന്നിൽ നടക്കുന്ന  പരിപാടിയുടെ നടത്തിപ്പിനായി ലേബർ കമീഷണർ നവ് ജ്യോത് ഖോസ കൺവീനറായി സ്വാഗതസംഘം രൂപീകരിച്ചു.

യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സി ജയൻബാബു, കെ എസ് സുനിൽകുമാർ, വി ആർ പ്രതാപൻ, നാലാഞ്ചിറ ഹരി, ജി മാഹീൻ അബൂബക്കർ, പുത്തൻപള്ളി നിസാർ, സി കെ ഹരികൃഷ്ണൻ, മൈക്കിബാസ്റ്റ്യൻ, സി ജ്യോതിഷ്‌കുമാർ, ഇ വി ആനന്ദ്, ഡി സുരേഷ്‌കുമാർ,  കലക്ടർ ജെറോമിക് ജോർജ്, കെ കെ ദിവാകരൻ, രഞ്ജിത്ത് പി മനോഹർ തുടങ്ങിയവർ സംസാരിച്ചു.  

പ്രതിസന്ധി നേരിടുന്ന മോട്ടോർ തൊഴിലാളികൾക്ക് കൈത്താങ്ങ് എന്ന നിലയിലും മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച നിരക്കിൽ യാത്രക്കാർക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കാനും ഒരു പോലെ പ്രാധാന്യം നൽകിയാണ്  കേരള സവാരി ഓൺലൈൻ ടാക്സി സർവീസ് പദ്ധതി ആവിഷ്‌കരിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ്  ആദ്യഘട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top