24 April Wednesday

കേരളം സവാരിക്കിറങ്ങി ; ഒറ്റക്ലിക്കിൽ ടാക്സി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


തിരുവനന്തപുരം
ഒറ്റ ക്ലിക്കിൽ വീട്ടുമുറ്റത്തുനിന്ന്‌ ഇനി  സവാരിക്കിറങ്ങാം. കേരള സവാരി ആപ് റെഡി.  ചൂഷണം ഒഴിവാക്കി സുരക്ഷിതയാത്ര എന്ന ലക്ഷ്യത്തോടെയാണ്‌ കേരള സവാരിക്ക്‌ തുടക്കമാകുന്നത്‌. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. ഓട്ടോറിക്ഷയും കാറുമടക്കം 541 വാഹനമാണ്‌ തിരുവനന്തപുരത്ത്‌ സർവീസ്‌ നടത്തുന്നത്‌. ഡ്രൈവർമാർക്ക്‌ പൊലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും. അപായഘട്ടത്തിൽ ഉപയോഗിക്കാൻ പാനിക്ക് ബട്ടണുണ്ടാകും . ഡ്രൈവർക്കും യാത്രക്കാർക്കും ആപ്പിൽ ഇത്‌ പ്രയോജനപ്പെടുത്താം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. 

ഫോൺ: 9072272208 . ആപ് പ്ലേസ്‌റ്റോറിൽ ലഭ്യമാണ്‌. ഡ്രൈവർമാരിൽ 22 വനിതകളുണ്ട്‌. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.  വെബ്‌സൈറ്റ്‌ ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനംചെയ്തു.  മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ ആദ്യ സവാരി ബുക്ക് ചെയ്ത് യാത്ര ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ, തൊഴിൽവകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമീഷണർ നവ്‌ജ്യോത് ഖോസ, കലക്ടർ ജെറോമിക് ജോർജ്‌, ഐടിഐ ജനറൽ മാനേജർ കെ വി നാഗരാജ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top