20 April Saturday

തുള്ളല്‍, കൂത്ത് കലാകാരന്മാര്‍ക്ക് 
സംഗീത നാടക അക്കാദമി കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


തൃശൂർ
കോവിഡ് പ്രതിസന്ധിയിൽ ശോഭമങ്ങിയ ക്ലാസിക്കൽ കലാരംഗത്തിന്  പുത്തനുണർവ്‌ നൽകുന്നതിനും കലാകാരന്മാരുടെ ക്ഷേമത്തിനുമായി 8.75 ലക്ഷം രൂപയുടെ പദ്ധതിയുമായി കേരള സംഗീത നാടക അക്കാദമി.  തെരഞ്ഞെടുക്കുന്ന 25  ഓട്ടൻതുള്ളൻ കലാകാരന്മാർക്ക്  20,000 രൂപ വീതവും 25 ചാക്യാർകൂത്ത് കലാകാരന്മാർക്ക് 15,000 രൂപ വീതവും ധനസഹായം നൽകും.

ഈ രംഗത്ത്  പ്രവർത്തനപരിചയമുള്ള ആർക്കും പ്രായഭേദമന്യേ അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം ഏറ്റവും പുതിയ ബയോഡാറ്റ,  കലാരംഗത്തെ പ്രവർത്തനപരിചയം തെളിയിക്കുന്ന രേഖകൾ,  15 മിനിട്ടിൽ കുറയാത്ത ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്  അവതരണത്തിന്റെ    സിഡി/പെൻഡ്രൈവ്  എന്നിവ ഫെബ്രുവരി നാലിനകം അക്കാദമിയിൽ  നൽകണം. മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത വീഡിയോയും പരിഗണിക്കും. അവതരണത്തിന് പിന്നണി നിർബന്ധമില്ല. എന്നാൽ ഇ-മെയിൽ, വാട്സ്ആപ്പ് എന്നീ മാധ്യമത്തിലൂടെ അപേക്ഷയും റെക്കോഡഡ് വീഡിയോയും സ്വീകരിക്കില്ല. ഒരാൾക്ക് ഒരു ഇനത്തിൽ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. അപേക്ഷയോടൊപ്പം  ഹാജരാക്കുന്ന രേഖകൾ തിരികെ നൽകില്ലെന്ന് അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top