15 July Monday

സംഗീത നാടക അക്കാദമി: ഗോപിനാഥ്‌ കോഴിക്കോടിനും വിദ്യാധരനും കലാമണ്ഡലം ഉണ്ണികൃഷ്‌ണനും ഫെല്ലൊഷിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

കോഴിക്കോട് ഗോപിനാഥ്, വിദ്യാധരൻ, കലാമണ്ഡലം ഉണ്ണികൃഷ്‌ണൻ

തൃശൂർ > കേരള സംഗീത നാടക അക്കാദമിയുടെ 2022ലെ ഫെല്ലോഷിപ്പ്‌, അവാർഡ്‌, ഗുരുപൂജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫെല്ലൊഷിപ്പിന്‌ നാടക സംവിധകയനുമ രചയിതാവുമായ ഗോപിനാഥ്‌ കോഴിക്കോടിനെയും സംഗീത സംവിധായകൻ വിദ്യാധരനേയും ചെണ്ട - ഇടയ്‌ക്ക കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്‌ണനേയും (പാഞ്ഞാൾ) തെരഞ്ഞെടുത്തതായി അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരൂരങ്ങാടിയിൽ ജനിച്ച ഗോപിനാഥ്‌ നാടകത്തിൽ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കോടെ പൂർത്തിയാക്കി. അദ്ദേഹത്തിറ്നെ നിരവധി നാടകങ്ങൾ പ്രമുഖ ട്രൂപ്പുകൾ അരങ്ങിലെത്തിച്ചു. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. തൃശൂർ ആറാട്ടുപുഴയിൽ ജനിച്ച വിദ്യാധരൻ സംഗീത  സംവിധാനം ചെയ്‌ത  ഗാനങ്ങൾ മലയാളികൾ ഏക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കും. നാടക ഗാനങ്ങൾക്കും നൃത്തങ്ങൾക്കും സംഗീത സംവധാനം നിർവഹിച്ചിട്ടുണ്ട്‌.  നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.

അഞ്ചുപതിറ്റാണ്ടിുലധികമായി വാദ്യരംഗത്ത്‌ മുഴങ്ങുന്ന പേരാണ്‌ കലാമണ്ഡലം ഉണ്ണികൃഷ്‌ണൻ. പാഞ്ഞാളിൽ ജനിച്ച അദ്ദേഹത്തിന്റെ വാദ്യ ശെവഭവം  നിരവധി കഥകളി വേദികളെ സമ്പന്നമാക്കിയിട്ടുണ്ട്‌. 17 പേർക്ക്‌ അവാർഡും 22 പേർക്ക്‌ ഗുരുപൂജ പുരസ്‌കാരവും പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പ്‌ ജേതാക്കൾക്ക്‌ 50000 രൂപയും പ്രശ്‌സ്‌തി പത്രവും ഫലകവും സമ്മാനിക്കും. അവാർഡ്‌, ഗുരുപൂജ പുരസ്‌കാര ജേതാക്കൾക്ക്‌ 30000 രൂപ വീതവും  പ്രശ്‌സ്‌തി പത്രവും ഫലകവും സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ വൈസ്‌ ചെയർമാൻ പി ആർ പുഷ്‌പവതി, പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ എന്നിവരും പങ്കെടുത്തു.

17 പേർക്ക്‌  അവാർഡുകൾ

സംഗീത നാടക അക്കാദമി അവാർഡുകൾക്ക്‌  വത്സൻ നിസരി, ബാബു അന്നൂർ, ലെനിൻ ഇടക്കൊച്ചി നാടകം –- നാടകം ( അഭിനയം, സംവിധാനം),  സുരേഷ്ബാബു ശ്രീസ്ഥ നാടകം (രചന), രജിതാ മധു - നാടകം ( അഭിനയം),  കോട്ടയക്കൽ മുരളി -നാടകം (അഭിനയം, സംവിധാനം, സംഗീതസംവിധാനം, ആലാപനം),  കലാമണ്ഡലം ഷീബ കൃഷ്‌ണകുമാർ- നൃത്തം (മോഹിനിയാട്ടം, അഷ്‌ടപദിയാട്ടം),  ബിജൂല ബാലകൃഷ്‌ണ‌ൻ–- നൃത്തം (കുച്ചിപ്പുഡി),  പാലക്കാട് ശ്രീറാം - ശാസ്ത്രീയസംഗീതം (വായ്പ്പാട്), തിരുവിഴാവിജു എസ് ആനന്ദ് -വയലിൻ, ആലപ്പുഴ എസ് വിജയകുമാർ- തവിൽ,  പ്രകാശ് ഉള്ള്യേരി -ഹാർമോണിയം -കീബോർഡ്,  വിജയൻ കോവൂർ –- -ലളിത സംഗീതം (സംഗീത സംവിധാനം) എൻ ലതിക–- ലളിതസംഗീതം ( ആലാപനം), കലാമണ്ഡലം രാധാമണി–- തുള്ളൽ കലാമണ്ഡലം രാജീവ് –- മിഴാവ്,  എസ് നോവൽ രാജ്–-  കഥാപ്രസംഗം എന്നിവർ അർഹരായി.

22 പേർക്ക്‌ ഗുരുപൂജ പുരസ്‌കാരങ്ങൾ

സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരത്തിന്‌  നാടകം, സംഗീതം, കഥകളി എന്നീ മേഖലകളിൽ  സംഭാവന നൽകിയവരേയാണ്‌ പരിഗണിച്ചത്‌. മേപ്പയൂർ ബാലൻ –-സംഗീതം, കഥാപ്രസംഗം, അഭിനയം,  കെ ഡി ആനന്ദൻ (ആലപ്പി ആനന്ദൻ)–- -സംഗീതം- ഗിറ്റാർ, വയലിൻ,  തൃക്കാക്കര  വൈ എൻ ശാന്താറാം–- - സംഗീതം (ഗഞ്ചിറ), കെ വിജയകുമാർ–-  (കാരയ്ക്കാമണ്ഡപം) സംഗീതം (തബല),  വൈക്കം ആർ ഗോപാലകൃഷ്ണൻ–- - സംഗീതം (ഘടം), ശിവദാസ് ചേമഞ്ചേരി –- സംഗീതം (തബല, മൃദംഗം),  ഉസ്താദ് അഷ്റഫ് ഹൈദ്രോസ് –- സംഗീതം(സൂഫി–- ഗസൽ–- ഖവ്വാലി),  മാതംഗി സത്യമൂർത്തി–-  സംഗീതം(വായ്പ്പാട്ട്),  പൂച്ചാക്കൽ ഷാഹുൽ–-  നാടക ഗാനരചന വെൺകുളം ജയകുമാർ–-  നാടകരചന, സംവിധാനം, അഭിനയം,  തൃശൂർ വിശ്വം-–- നാടകം (അഭിനയം, രചന,സംവിധാനം),  ബാബു കിളിരൂർ-–- നാടകം( അഭിനയം),  ടി പി ഭാസ്കരപ്പൊതുവാൾ–-  നാടകം (രചന സംവിധാനം),  കുളത്തൂർ ലാൽ-–-  നാടകം (അഭിനയം), കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ –- നാടകം (അഭിനയം, സംവിധാനം), കലാമണ്ഡലം കല്ലുവഴി വാസു–-  കഥകളി (വേഷം),  കലാനിലയം കുഞ്ചുണ്ണി –- കഥകളി ചെണ്ട, പൊൻകുന്നം സെയ്ദ് - –- നാടകരചന, അരിവാൾ ജോൺ–-  നാടകം (അഭിനയം), ആർട്ടിസ്റ്റ് രാംദാസ് വടകര –- നാടകം (ചമയം, അഭിനയം), കവടിയാർ സുരേഷ് –-  നൃത്തനാടകം,
 തണ്ണീർമുക്കം സദാശിവൻ–-  കഥാപ്രസംഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top