25 April Thursday

കേരള റബ്ബര്‍ ലിമിറ്റഡ് മെയ് മാസം പ്രവര്‍ത്തനമാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

തിരുവനന്തപുരം> കേരളാ റബ്ബര്‍ ലിമിറ്റഡ് മെയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.വെള്ളൂര്‍ എച്ച്.എന്‍.എല്‍ സംസ്ഥാനം ഏറ്റെടുത്ത ശേഷം പുന:സംഘടിപ്പിച്ച് പുതുതായി രൂപം നല്‍കിയ കമ്പനിയാണ് കേരള റബ്ബര്‍ ലിമിറ്റഡ്.

 റബ്ബര്‍ അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടും റബ്ബര്‍ വ്യവസായത്തിന് എല്ലാത്തരം സാങ്കേതിക പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചും രൂപം നല്‍കിയ കമ്പനി സിയാലിനോട് സാദ്യശ്യമുള്ള മാതൃകയിലാണ് പ്രവര്‍ത്തിക്കുക. വെള്ളൂരിലെ 145 ഏക്കര്‍ ഭൂമി കിന്‍ഫ്ര റബ്ബര്‍ ലിമിറ്റഡിന് ഉടനെ കൈമാറും. കമ്പനിയുടെ ഡിപിആര്‍ രണ്ടു മാസത്തിനുള്ളില്‍ തയ്യാറാക്കും.

സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഭൂരിപക്ഷ ഓഹരിയുടമാവകാശമുള്ള ഒന്നായിരിക്കും കമ്പനി. സ്വാഭാവിക റബ്ബറിന്റേയും വ്യാവസായികാടിസ്ഥാനത്തിലുള്ള റബ്ബര്‍ ഉല്‍പന്നങ്ങളുടേയും നിര്‍മാണത്തിനും ഉല്‍പാദനത്തിനും ഏറ്റവും അനുയോജ്യമായ ഒന്നായി കമ്പനിയെ മാറ്റണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍, കേരള റബ്ബര്‍ സി.എം.ഡി ഷീല തോമസ്, കെ.എസ്.ഐ.ഡിസി എം.ഡി എം.ജി.രാജമാണിക്യം, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവര്‍ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top