29 March Friday

ശുചിത്വത്തിലും 
കേരളം നമ്പർ വൺ ; ഹരിത ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്‌

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022


തിരുവനന്തപുരം
ശുചിത്വരംഗത്തെ കേരളത്തിന്റെ ഇടപെടലിന്‌ ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം. ട്രിബ്യൂണൽ പിഴ ചുമത്താത്ത ഏക സംസ്ഥാനമായി കേരളം.  മാലിന്യസംസ്കരണ രംഗത്ത്‌ കേരളം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയതായി ഗ്രീൻ ട്രിബ്യൂണൽ  വ്യക്തമാക്കി.  മറ്റു സംസ്ഥാനങ്ങൾക്ക്‌ കോടിക്കണക്കിനു രൂപയാണ്‌ പിഴ. പഞ്ചാബ്‌ 2080 കോടി, ഡൽഹി  900 കോടി,  കർണാടക  2900 കോടി,  രാജസ്ഥാൻ 3000 കോടി,  പശ്ചിമ ബംഗാൾ 3500 കോടി, തെലങ്കാന  3800 കോടി എന്നിങ്ങനെയാണ്‌   പിഴ. 

ഖര–-ദ്രവ മാലിന്യ പ്രശ്നം പരിഹരിക്കാൻ കേരളം നടത്തുന്ന ഇടപെടലുകളെയും  കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള  നടപടികളും ഹരിത ട്രിബ്യൂണൽ  പ്രശംസിച്ചു.   

ദ്രവ‌ മാലിന്യം കൈകാര്യം ചെയ്യാൻ കേരളം 2343.18 കോടിയുടെ പദ്ധതികൾ   രൂപകൽപ്പന ചെയ്തിട്ടുണ്ട്‌. ഈ പദ്ധതികളിലൂടെ പൂർണമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, മറ്റ്‌ മാർഗങ്ങൾക്ക്‌  ഗ്യാപ്‌ ഫണ്ടായി 84.628 കോടിയും നീക്കിവച്ചു. ഇവ പരിഗണിച്ചാണ്‌ ഹരിത ട്രിബ്യൂണലിന്റെ തീർപ്പ്. സമയബന്ധിതമായി മാലിന്യ സംസ്കരണ പദ്ധതികൾ പൂർത്തിയാക്കണമെന്ന  നിർദേശവും  കേരളം അംഗീകരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top