20 April Saturday

പത്താംതലം പ്രാഥമിക പരീക്ഷ : എൽഡി ക്ലർക്ക് അർഹതപ്പട്ടിക ഇന്ന്‌ പ്രസിദ്ധീകരിക്കും

സ്വന്തം ലേഖികUpdated: Saturday Sep 18, 2021


തിരുവനന്തപുരം
പത്താംതല പ്രാഥമിക പരീക്ഷയിൽ ഉൾപ്പെട്ട എൽഡി ക്ലർക്ക്, സെക്രട്ടറിയറ്റ്/പിഎസ്‌സി ഓഫീസ് അറ്റൻഡന്റ് തസ്‌തികയുടെ അർഹതാപ്പട്ടിക ശനിയാഴ്‌ച പിഎസ്‌സി പ്രസിദ്ധീകരിക്കും. നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന അന്തിമ പരീക്ഷ എഴുതാൻ അർഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കുക. സംസ്ഥാനതല തസ്‌തികകളുടെ പട്ടിക വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ചു. ജില്ലാതല ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് അടക്കമുള്ള തസ്‌തികകളുടെ പട്ടിക അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.

പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക തയ്യാറാക്കിയത്. റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതിലും ആറിരട്ടി  ഉദ്യോഗാർഥികൾ അർഹതാപ്പട്ടികയിലുണ്ട്‌. പ്രാഥമിക പരീക്ഷയിൽ അർഹത നേടിയവർ കാറ്റഗറി അനുസരിച്ച് നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തുന്ന അന്തിമപരീക്ഷ എഴുതണം. 11 വിഭാഗമായി തിരിച്ച പരീക്ഷകളുടെ തീയതികളും വിശദമായ സിലബസും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

192 കാറ്റഗറിയിൽ ഫെബ്രുവരി, മാർച്ച്, ജൂലൈ മാസങ്ങളിൽ അഞ്ചുഘട്ടമായി നടന്ന പരീക്ഷ 15 ലക്ഷത്തോളം ഉദ്യോഗാർഥികളാണ്‌ എഴുതിയതെന്ന്‌ ചെയർമാൻ എം കെ സക്കീർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top