19 April Friday

വിമാനക്കമ്പനി ചൂഷണം 
അവസാനിപ്പിക്കണം : 
പ്രവാസിസംഘം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


തൃശൂർ
കേരള ഗൾഫ് സെക്ടറിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നതിൽനിന്ന്‌ വിമാനക്കമ്പനികൾ പിന്മാറണമെന്ന്‌ പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ അനുവാദത്തോടെയാണ് ഈ ആകാശക്കൊള്ള. യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ്‌ നിരക്ക്‌ 13,000 രൂപയായിരുന്നത്  50,000 രൂപയാക്കി. മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും വൻ വർധനയാണ്‌.

ഗൾഫിൽ സ്‌കൂൾ അവധിയായതിനാൽ കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് വരുന്ന ഘട്ടത്തിലാണ് കുത്തനെ വർധന വരുത്തിയത്. നിരക്ക്‌ വർധനയുടെ കാര്യത്തിൽ ഒരു നീതീകരണവുമില്ല. വിദേശ നാണ്യശേഖരം വർധിപ്പിക്കുന്ന പ്രവാസിസമൂഹത്തെ കേന്ദ്രം കൊള്ളയടിക്കുന്നത് അനീതിയാണ്. ഈ  ആകാശക്കൊള്ളയ്‌ക്കെതിരെ കേരള പ്രവാസി സംഘം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ ജനറൽ സെക്രട്ടറി  കെ വി അബ്ദുൾഖാദർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top