19 March Tuesday

കേരള പൊലീസ്‌ രാജ്യം ശ്രദ്ധിക്കുന്ന സേന

സ്വന്തം ലേഖകൻUpdated: Sunday Jul 3, 2022

തിരുവനന്തപുരം
കേരള പൊലീസ്‌ രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയകാലത്തുനിന്ന്‌ വ്യത്യസ്‌തമായ നിലയിലേക്ക്‌ പൊലീസ്‌ ഉയർന്നു. സൈബർ കുറ്റകൃത്യങ്ങളടക്കം തടയുന്നതിൽ  മികവുറ്റ പ്രവർത്തനമാണ്‌. 99 ഡ്രൈവർ പൊലീസ്‌ കോൺസ്റ്റബിൾമാരുടെ പാസിങ്‌ ഔട്ട്‌ പരേഡിൽ സല്യൂട്ട്‌ സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബ്രിട്ടീഷ്‌ കാലത്ത്‌ മർദനോപകരണമായിരുന്ന പൊലീസിൽ സ്വാതന്ത്ര്യം ലഭിച്ചശേഷവും  ഭരണഘടനാ മൂല്യങ്ങളെത്താൻ സമയമെടുത്തു. 1957ലെ ഇ എം എസ്‌ സർക്കാരാണ്‌ പൊലീസിന്‌ പുതിയ മുഖം നൽകിയത്‌. ജീർണതകൾ പൂർണമായും മാറ്റാനുള്ള പരിശീലനമാണ്‌ ഇപ്പോൾ നൽകുന്നത്‌. പ്രൊഫഷണലുകളും ഉയർന്ന വിദ്യാഭ്യാസമുള്ളവരും ഇന്ന്‌ പൊലീസിൽ ചേരുന്നു. ഇപ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവവും രീതിയും മാറി. സൈബർ കുറ്റകൃത്യങ്ങൾ പെരുകി. ഇവയടക്കം തടയാൻ കേരള പൊലീസിന്‌ കഴിയുന്നു. സേനയെ കൃത്യസമയത്ത്‌ അതിവേഗത്തിൽ എത്തിക്കുന്നവരാണ്‌ ഡ്രൈവർ കോൺസ്റ്റബിൾ. ആ ചുമതല ഭംഗിയായി നിർവഹിക്കണം. എപ്പോഴും മൃദുവായി പെരുമാറണം. കർമങ്ങളിൽ ചാഞ്ചല്യമുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top