26 April Friday

ജില്ലയ്‌ക്ക്‌ പുറത്തുള്ള 
യാത്ര ജീപ്പിൽ വേണ്ട ; പൊലീസ്‌ വാഹന മാർഗരേഖയായി

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


തിരുവനന്തപുരം  
പൊലീസ്‌ വാഹനങ്ങളിൽ ഇനിമുതൽ ഉദ്യോഗസ്ഥരുടെ പദവികളോ സ്ഥാനപേരുകളോ എഴുതരുത്‌. വാഹനങ്ങളിൽ അതാത്‌ സ്റ്റേഷന്റെ പേര്‌ മാത്രമേ രേഖപ്പെടുത്താവൂ. ഡിജിപിയുടെ പുതിയ മാർഗരേഖയിലാണ്‌ ഈ നിർദേശം. പൊലീസ്‌ സ്റ്റേഷനിലെ വാഹനങ്ങൾ ഉദ്യോഗസ്ഥരുടെ യാത്രയ്‌ക്ക്‌ മാത്രമല്ല. പൊതുവായ ഉപയോഗത്തിനാണ്‌. സിഐയും എസ്‌ഐയും ഡ്യൂട്ടിയിൽ ഇല്ലാത്ത സമയം വാഹനം ഔദ്യോഗിക ആവശ്യത്തിന്‌ സ്റ്റേഷനിൽ ലഭ്യമാക്കണം. ഇരുവരും ഒരുമിച്ചാണ്‌ പോകുന്നതെങ്കിൽ ഒരേ വാഹനം ഉപയോഗിക്കണം.  ജില്ലയ്‌ക്ക്‌ പുറത്തുള്ള യാത്രകൾ ട്രെയിനിലോ ബസിലോ മതി. വാഹനങ്ങളുടെ പരിപാലനം, ഉപയോഗം, ഡയറി സൂക്ഷിക്കൽ എന്നിവയുടെയെല്ലാം ചുമതല സ്റ്റേഷൻ ഹൗസ്‌ ഓഫീസർക്കായിരിക്കും. എല്ലാ വാഹനങ്ങളും ഇന്ധനക്ഷമതാ പരിശോധന നടത്തണം. മാസ ഇന്ധന ക്വോട്ടയും നിശ്ചയിച്ചിട്ടുണ്ട്‌. മാസത്തിലൊരിക്കൽ എല്ലാ വാഹനങ്ങളും പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകണം.

സ്‌റ്റേഷനിലെ വാഹനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്ക്‌ കിട്ടുന്നില്ലെന്നും സിഐമാരും എസ്‌ഐമാരും അവരുടെ ആവശ്യങ്ങൾക്ക്‌ മാത്രമായി ഉപയോഗിക്കുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ക്രമീകരണം. നിർദേശങ്ങൾ പാലിക്കുന്നുവെന്ന്‌ സോണൽ ഐജിമാരും റേഞ്ച്‌ ഡിഐജിമാരും ജില്ലാ പൊലീസ്‌ മേധാവിമാരും ഉറപ്പാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top