തിരുവനന്തപുരം> സംസ്ഥാന പൊലീസ് സേനയിൽ നിലവിലുള്ള 1831 ഒഴിവുകളിലേക്ക് പി എസ് സി നിയമന ശുപാർശ അയച്ചു തുടങ്ങി. വെള്ളിയാഴ്‌ച 1155 പേർക്ക് ശുപാർശ അയച്ചു. സിവിൽ പൊലീസ് ഓഫീസർ തസ്‌തികയിലേക്കാണ് നിയമനം.
വനിതാ പൊലീസ്- 260, കെ എ പി രണ്ട്- 294, കെ എ പി മൂന്ന്- 257, കെ എ പി അഞ്ച്- 123, എസ് എ പി തിരുവനന്തപുരം- 221 എന്നിങ്ങനെയാണ് നിയമന ശുപാർശ. ബാക്കിയുള്ളവർക്ക് രണ്ട് ദിവസത്തിനകം അയക്കും. പരീക്ഷയും റാങ്ക് പട്ടിക പ്രസിദ്ധീകരണവും നിയമന ശുപാർശയും റെക്കോർഡ് സമയത്തിനുള്ളിലാണ് പി എസ് സി പ്രസിദ്ധീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..