19 April Friday
സഭ പിരിഞ്ഞു; ഇനി തിങ്കളാഴ്ച

ദുരന്തം കവർന്നവർക്ക്‌ നിയമസഭയുടെ ആദരാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


തിരുവനന്തപുരം
കാലവർഷത്തിലും ഉരുൾപൊട്ടലിലും മരിച്ചവർക്ക്‌ ആദരാഞ്‌ജലി അർപ്പിച്ച്‌ നിയമസഭാ സമ്മേളനം പിരിഞ്ഞു. 25ന്‌ വീണ്ടും സമ്മേളിക്കും. മന്ത്രിമാർക്കും എംഎൽഎമാർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകേണ്ടതിനാലാണ്‌ തൽക്കാലം സഭ പിരിഞ്ഞത്‌.  മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ സഭ ഏകകണ്‌ഠമായി പിന്തുണച്ചു.

ക്വാറം തികയാനുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച്‌ ബുധനാഴ്‌ച സമ്മേളനം ചേരാനായിരുന്നു തീരുമാനം. എന്നാൽ 74 പേർ ഹാജരായി. സഭ തുടങ്ങിയ ഉടൻ സ്‌പീക്കർ എം ബി രാജേഷ്‌ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ  കുടുംബങ്ങളുടെ ദുഃഖം കേരളത്തിന്റെയാകെ  തീരാദുഃഖമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ കോൺഗ്രസ്‌ പാർലമെന്ററി ഡെപ്യൂട്ടി ലീഡർ കെ ബാബു സംസാരിച്ചു.

ഒഴിവാക്കിയ സഭാസമ്മേളനത്തിലെ കാര്യപരിപാടികൾ 28, 29 തീയതികളിൽ  ക്രമീകരിക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചു.  29ലെ  അനൗദ്യോഗിക കാര്യങ്ങൾ ഒഴിവാക്കി. രണ്ട്‌ ദിവസവും അപരാഹ്ന സമ്മേളനം ചേരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top