29 March Friday

അഞ്ചാംനാളും സഭ സ്‌തംഭിപ്പിച്ച്‌ പ്രതിപക്ഷം

സ്വന്തം ലേഖികUpdated: Saturday Mar 18, 2023


തിരുവനന്തപുരം-
തുടർച്ചയായി അഞ്ചാം  ദിവസവും ചോദ്യോത്തരവേള ഉൾപ്പെടെ നിയമസഭാന‌ടപടികൾ ത‌‌ടസ്സപ്പെടുത്തി പ്രതിപക്ഷം. 10 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച സമ്മേളനം പിരിഞ്ഞു. സ്‌പീക്കർ എ എൻ ഷംസീർ ചെയറിൽ എത്തിയതോടെ പ്രതിപക്ഷം ബഹളം തുടങ്ങി.ബുധനാഴ്ച സഭയിൽ നടന്ന കൈയാങ്കളിയുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തെന്ന്‌ ആരോപിച്ച്‌ മുദ്രാവാക്യം വിളി തുടങ്ങി.

തുടർന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്‌ സംസാരിക്കാൻ സ്‌പീക്കർ അവസരം നൽകി. ചോദ്യോത്തരവേള ആരംഭിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ ബഹളവുമായി നടുത്തളത്തിലിറങ്ങി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴും പ്രതിപക്ഷം ബഹളം തുടർന്നു. സഭാ നടപടികളോട് സഹകരിക്കണമെന്ന് സ്പീക്കർ പലതവണ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഡയസിനു മുന്നിൽ കൂട്ടംകൂടിയ പ്രതിപക്ഷം പ്ലക്കാർഡ് ഉയർത്തി ബഹളംവച്ചു. 

പ്രതിപക്ഷം ബഹളവും നിസ്സഹകരണ നിലപാടും തുടർന്നതോടെ ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കർ തുടർ നടപടികളിലേക്ക് കടന്നു. സബ്മിഷനുകളുടെയും ശ്രദ്ധക്ഷണിക്കലുകളുടെയും മറുപടികൾ മന്ത്രിമാർ സഭയിൽവച്ചു. റിപ്പോർട്ടുകളുടെ സമർപ്പണവും പൂർത്തിയാക്കി പിരിഞ്ഞ സഭ തിങ്കളാഴ്ച രാവിലെ ഒമ്പതിന്‌ വീണ്ടും ചേരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top