26 April Friday

അന്തർദേശീയ നാടകോത്സവം ഫെബ്രുവരി 5 മുതൽ: നാടകങ്ങൾ തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

തൃശൂർ>  കേരള സംഗീത നാടക അക്കാദമി 2023 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ നാടകോത്സവത്തിലേക്കുള്ള (ഇറ്റ്‌‌ഫോക്ക്) നാടകങ്ങൾ തെരഞ്ഞെടുത്തു. അന്തർദേശീയ വിഭാഗത്തിലേക്ക് പന്ത്രണ്ട് നാടകങ്ങളും ദേശീയവിഭാഗത്തിൽ നാല് മലയാള നാടകങ്ങൾ ഉൾപ്പെടെ പതിനാല് നാടകങ്ങളും തെരഞ്ഞെടുത്തതായി അക്കാദമി സെക്രട്ടറി  കരിവെള്ളൂർ മുരളി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്തരിച്ച പ്രശസ്‌ത നാടക സംവിധായകൻ പീറ്റർ ബ്രൂക്കിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിൻ്റെ ടെംപസ്റ്റ് എന്ന നാടകവും നാടകോത്സവത്തിന്റെ പ്രത്യേകതയാണ്‌.  

തെലുങ്കാനയിലെ സുരഭി തിയേറ്ററിൻ്റെ മായാബസാർ എന്ന നാടകവും മേളയിൽ അരങ്ങേറും. തെലുങ്കാന സാംസ്‌കാരിക വകുപ്പിൻ്റെ സഹകരണത്തോടെയാണ് മായാബാസാർ അരങ്ങേറുക. അന്തർദ്ദേശീയ വിഭാഗത്തിലേക്ക് ഇംഗ്ലണ്ടിൽ നിന്നുള്ള ആന്റിഗണി, തായ്‌വാനിൽ നിന്നുള്ള ഹീറോ ബ്യൂട്ടി, ഫ്രാൻസിൽ നിന്നുള്ള കാഫ്ക എന്നീ നാടകങ്ങളെ  തെരഞ്ഞെടുത്തിട്ടുണ്ട്. ലോകസമകാലിക നാടകവിഭാഗത്തിൽപ്പെടുന്ന ഒൻപത് നാടകങ്ങളും  അരങ്ങേറും. ഇസ്രായേലിൽ നിന്നുള്ള മ്യൂസിയം, ഡെൻമാർക്കിൽ നിന്നുള്ള ആവേ മരിയ, ഫ്രാൻസിൽ നിന്നുള്ള ടെംപസ്റ്റ്, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സാംസൺ, ലെബനിൽ നിന്നുള്ള ടോൾഡ് ബൈ മദർ, ഇസ്രായേലിൽ നിന്നുള്ള ടോൺഡ് ബിലീവ് മീ ഇഫ് ഐ ടോക്ക് എബൗട്ട് വാർ, താഷ്‌കെന്റിൽ നിന്നുള്ള സെവൻ മൂൺസ്, പോളണ്ടിൽ നിന്നുള്ള ത്രി എപ്പിസോഡ്‌സ് ഓഫ് ഫാമിലി ലൈഫ്, ഇറ്റലിയിൽ നിന്നുള്ള തേർഡ് റെയ്‌ഷ് എന്നീ നാടകങ്ങളാണിവ.

ആസ്സാമിൽ നിന്നുള്ള റാദർ റാഷി, ബിഹാറിൽ നിന്നുള്ള ഫൗൾ പ്ലേ, കർണ്ണാടകയിൽ നിന്നുള്ള ഡക്‌ലത്ത ദേവികാവ്യ,  മഹാരാഷ്ടയിൽ നിന്നുള്ള ടേക്കിങ് സൈഡ്‌സ്, ബ്ലാക്ക് ഹോൾ, മണിപ്പൂരിൽ നിന്നുള്ള പീ-തോടയ്, പോണ്ടിച്ചേരിയിൽ നിന്നുള്ള ഫ്‌ളയിങ് ചാരിയറ്റ്‌സ്, തമിഴ്‌നാട്ടിൽ നിന്നുള്ള ഇടക്കിനി കഥായാരഥം, ഡൽഹിയിൽ നിന്നുള്ള ഫോർ ദി റേക്കോഡ് എന്നീ നാടകങ്ങളും മലയാളത്തിൽ നിന്ന് ആർട്ടിക്ക്, കക്കുകളി, നിലവിളികൾ -മർമ്മരങ്ങൾ -ആക്രോശങ്ങൾ , സോവിയറ്റ് സ്റ്റേഷൻ കടവ് എന്നീ നാടകങ്ങളുമാണ് ദേശീയ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്.

മലയാളത്തിൽ നിന്ന് 63 എൻട്രികളാണ് ലഭിച്ചത്. അനുരാധ കപൂർ, ദീപൻ ശിവരാമൻ, ബി അനന്തകൃഷ്ണൻ എന്നിവരടങ്ങിയ ഫെസ്റ്റിവൽ ഡയറക്ടറേറ്റാണ് നാടകങ്ങൾ തെരഞ്ഞെടുത്തത്. ഫെബ്രുവരി 5 മുതൽ 14 വരെയാണ് ഇറ്റ്‌ഫോക്ക് 2023 നടക്കുന്നത്പ്രോഗ്രാം ഓഫീസർ വി കെ അനിൽ കുമാർ, ഇറ്റ്ഫോക്ക്‌  കോ-ഓർഡിനേറ്റർ  വി ശശികുമാർ  എന്നിവരും വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top