26 April Friday

തിയറ്ററുകൾ തുറന്നു; ആരവം, ആവേശം ; മടങ്ങിവരവ്‌ ആഘോഷമാക്കി തിയറ്ററുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

കോവിഡിനെ തുടർന്ന്  അടച്ചിട്ട തിയറ്റർ പത്തു മാസങ്ങൾക്കുശേഷം  തുറന്നപ്പോൾ കൊച്ചിയിലെ തിയറ്ററിൽ  തമിഴ് സിനിമയായ മാസ്റ്റർ  കാണാൻ  മാസ്കിനു പുറമെ ഹെൽമെറ്റും ധരിച്ചെത്തിയ യുവാവ്‌


സ്വന്തം ലേഖകൻ
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ ആശ്വാസത്തിൽ തുറന്ന തിയറ്ററുകളിൽ ആരവമുയർത്തി തമിഴ്‌സിനിമ ‘മാസ്‌റ്റർ’. ലോക്‌ഡൗണിൽ‌ പത്തുമാസം അടഞ്ഞുകിടന്ന തിയറ്ററുകളിൽ 90 ശതമാനവും സിനിമ പ്രദർശിപ്പിച്ച്‌ മടങ്ങിവരവ്‌ ആഘോഷമാക്കി. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ആദ്യദിനംതന്നെ കുടുംബപ്രേക്ഷകർ എത്തിയത്‌ പ്രതീക്ഷ പകരുന്നതായി തിയറ്റർ ഉടമകൾപറഞ്ഞു.

സംസ്ഥാനത്താകെയുള്ള 760 സ്‌ക്രീനുകളിൽ 510 എണ്ണത്തിലും ബുധനാഴ്‌ച മാസ്‌റ്റർ പ്രദർശിപ്പിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാകാത്തതും റിലീസ്‌ കിട്ടാത്തതുമാണ്‌ മുഴുവൻ തിയറ്ററുകളും തുറക്കാത്തതിന്‌ കാരണം. മൂന്ന്‌ പ്രദർശനമാണുണ്ടായിരുന്നത്‌. അടുത്തദിവസങ്ങളിൽ കൂടുതൽ അന്യഭാഷാ ചിത്രം എത്തുന്നതോടെ മുഴുവൻ തിയറ്ററുകളും തുറക്കാനാകുമെന്നും തിയറ്റർ ഉടമാ സംഘടന ജനറൽ സെക്രട്ടറി എം സി ബോബി പറഞ്ഞു.  

22ന്‌ റിലീസാകുന്ന ജയസൂര്യയുടെ വെള്ളം ആകും ലോക്ക്‌‌ഡൗണിനുശേഷം തിയറ്റിൽ എത്തുന്ന ആദ്യ മലയാള ചിത്രം. ലോക്ക്‌ഡൗണിനുമുമ്പ്‌ സെൻസറിങ് പൂർത്തിയായ 11 സിനിമ വൈകാതെ തിയറ്ററിലെത്തും. മുൻഗണനാക്രമത്തിലാകും ഇവയുടെ റിലീസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top