17 September Wednesday


‘ഫിഫ്‌റ്റി ഫിഫ്‌റ്റി’ ; ഒരു കോടിയുടെ ഞായർ 
ലോട്ടറി വരുന്നു, ടിക്കറ്റ്‌ വില 50 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


തിരുവനന്തപുരം
കേരള ലോട്ടറിയുടെ എല്ലാ ഞായറാഴ്‌ചയും നറുക്കെടുക്കുന്ന ടിക്കറ്റ് പുനരാരംഭിക്കും. ‘ഫിഫ്‌റ്റി–-ഫിഫ്‌റ്റി’ എന്ന പേരിൽ പുറത്തിറക്കുന്ന  ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഒരു കോടിരൂപ. രണ്ടാം സമ്മാനം 10 ലക്ഷം.  തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പുതിയ ടിക്കറ്റ്‌ പുറത്തിറക്കും. 29ന്‌ ആദ്യ നറുക്കെടുപ്പ്‌.  ടിക്കറ്റ്‌ വില 50 രൂപ. 

12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ്‌ വിപണിയിലെത്തിക്കും. വിൽപ്പനയുടെ പുരോഗതി അനുസരിച്ച് ഘട്ടംഘട്ടമായിട്ടായിരിക്കും അച്ചടി. പ്രളയം, കോവിഡ്‌ പശ്ചാത്തലത്തിലാണ് ഞായർ നറുക്കെടുപ്പ്‌ നിർത്തിയത്. ഇത്‌ പുനരാരംഭിക്കണമെന്ന്‌ ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top