04 May Saturday

കോവിഡ്‌ അവലോകനയോഗം ഇന്ന്‌ ; കൂടുതൽ 
ഇളവുണ്ടായേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021


തിരുവനന്തപുരം
കോവിഡ്‌ ബാധിതർ കുറഞ്ഞുവരുന്നതിനാൽ ഇന്ന്‌ ചേരുന്ന അവലോകന യോഗത്തിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. 

സർക്കാർ ഓഫീസുകളിൽ ഇനിമുതൽ ശനിയാഴ്‌ച പ്രവൃത്തിദിവസമായിരിക്കും. ജീവനക്കാർക്ക്‌ കാർഡ്‌ പഞ്ചിങ്ങും നിർബന്ധമാക്കി.  തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്‌  മ്യൂസിയങ്ങൾ ചൊവ്വാഴ്‌ച തുറക്കും. മൃഗശാലകളും തുറക്കാനാണ്‌ സാധ്യത. ഹോട്ടലുകളിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കാനുള്ള അനുമതിയും നൽകിയേക്കും.   തിയറ്റർ തുറക്കുന്നത്‌ സംബന്ധിച്ച്‌ കൂടുതൽ ആലോചന വേണ്ടിവരുമെന്നാണ്‌ വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top