19 September Friday

കുവൈത്ത്‌ മനുഷ്യക്കടത്ത്‌ : ഒരു യുവതിയുടെകൂടി മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022


കൊച്ചി
കുവൈത്ത്‌ മനുഷ്യക്കടത്ത്‌ കേസിൽ തട്ടിപ്പിനിരയായ ഒരു മലയാളി യുവതിയുടെ മൊഴികൂടി പൊലീസ്‌ രേഖപ്പെടുത്തി. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കുവൈത്തിൽ ജോലിയിൽ പ്രവേശിച്ചാൽ നൽകാമെന്നുപറഞ്ഞ ശമ്പളം ഇവർക്ക്‌ ലഭിച്ചില്ല. അമിതമായ ജോലിഭാരമായിരുന്നെന്നും യുവതി പൊലീസിനോട്‌ പറഞ്ഞു.

കേസിൽ മറ്റൊരു മലയാളിക്കും പങ്കുള്ളതായി വിവരം ലഭിച്ചു. കോഴിക്കോട് സ്വദേശിയായ ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യ സൂത്രധാരനും രണ്ടാംപ്രതിയുമായ കണ്ണൂർ തളിപ്പറമ്പ്‌ സ്വദേശി മജീദ്‌ മജീദിന്റെ സഹായിയാണ് ഇയാളെന്നാണ്‌ സൂചന.

അതേസമയം മജീദ്‌ കുവൈത്തിൽത്തന്നെയാണെന്ന്‌ പൊലീസ്‌ ഉറപ്പിച്ചു. സുഹൃത്തായ കുവൈത്തുകാരന്റെ സംരക്ഷണയിലാണ്‌ ഇയാളെന്നും പൊലീസ്‌ സംശയിക്കുന്നു. ഈ കുവൈത്തുകാരനാണ്‌, അറസ്‌റ്റിലായ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശി അജുമോന്‌ വിസകൾ അയച്ചുകൊടുത്തിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top