27 April Saturday

ഹൈക്കോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക്‌; അന്തിമ തീരുമാനം വെള്ളിയാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

കൊച്ചി > കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിങ് മുഖേന സിറ്റിങ്‌  നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്‌ത ശേഷം വെള്ളിയാഴ്‌ചയോടെ അന്തിമ തീരുമാനമുണ്ടാകും.

നിലവിൽ ചില ജഡ്‌ജിമാർ കോവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനമുണ്ടാകുന്നത് പരിഗണിച്ചാണ് വീണ്ടും ഓൺലൈനിലേക്ക്‌ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത്. രാജ്യത്തെ പല ഹൈക്കോടതികളും സുപ്രീംകോടതിയും നിലവിൽ ഓൺലൈനായാണ്‌ പ്രവർത്തിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top