24 April Wednesday

നടിയെ ആക്രമിച്ച കേസ്‌: വാര്‍ത്തകൾ വിലക്കണമെന്ന ദിലീപിന്റെ ഹർജിയിൽ അന്വേഷണത്തിന്‌ ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

കൊച്ചി > നടിയെ ആക്രമിച്ച കേസിൽ വിചാരണ തീരുന്നത്‌ വരെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

രഹസ്യ വിചാരണയെന്ന സെഷന്‍സ് കോടതി നിര്‍ദേശം മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. രഹസ്യ വിചാരണ മാനദണ്ഡങ്ങള്‍ മാധ്യമങ്ങൾ ലംഘിച്ചോയെന്ന് പൊലീസ് മേധാവി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നൽകണം. കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്‌ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

വിചാരണ അട്ടിമറിക്കാനാണ് അന്വേഷക സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും അന്വേഷണ എജൻസിയുടെയും പ്രോസിക്യൂഷന്റെയും ഒത്താശയോടെയുള്ള മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു.   
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top