24 April Wednesday

കോവിഡ്‌ രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച ഡ്രൈവർക്ക്‌ ജാമ്യമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


കൊച്ചി
കോവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസിൽ പീഡനത്തിന്‌ ഇരയായത് അസാധാരണസംഭവമെന്ന് ഹൈക്കോടതി. ആംബുലൻസിന്റെ ഡ്രൈവറായ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ, സംഭവം അപൂർവമാണെന്ന് അറിയിച്ചു. ജാമ്യം നൽകാനാകില്ലെന്ന് കോടതി നിലപാടെടുത്തു. പ്രതിഭാഗം കൂടുതൽ വാദം വേണമെന്ന്‌ ആവശ്യപ്പെട്ടതോടെ കേസ് പിന്നീട്‌ പരിഗണിക്കാനായി മാറ്റി.
കോവിഡ് ബാധിതയായ പെൺകുട്ടിയെ സെപ്തംബർ അഞ്ചിന്‌ പുലർച്ചെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയാണ് ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത്. പത്തനംതിട്ട സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ മെഡിക്കൽ രേഖകൾ ഇല്ലെന്നാണ് പ്രതിയുടെ വാദം. ദയ അർഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതി ജാമ്യഹർജി തള്ളിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top