18 April Thursday

ഉണ്ടയില്ലാ വെടിയുമായി മാധ്യമപ്പട

സ്വന്തം ലേഖകൻUpdated: Sunday Dec 4, 2022

തിരുവനന്തപുരം
വിഴിഞ്ഞത്ത്‌ തുറമുഖ പദ്ധതിയുടെ സംരക്ഷണത്തിന്‌ കേന്ദ്രസേനയെ വേണമെന്ന അദാനിയുടെ ആവശ്യത്തെ എതിർക്കാതിരുന്ന കേരള സർക്കാരിന്റെ നിലപാടിനെ വളച്ചൊടിച്ച്‌ മാധ്യമങ്ങൾ. ‘വിഴിഞ്ഞത്ത്‌ പട്ടാളത്തെ ഇറക്കാൻ കേരളം സമ്മതിച്ചു’ എന്ന ധ്വനിയിലാണ്‌ ഒട്ടുമിക്ക മാധ്യമങ്ങളും വാർത്ത നൽകിയത്‌. കൊച്ചിയിൽ അടക്കം കേരളത്തിലെ വൻകിട സ്ഥാപനങ്ങളിൽ കേന്ദ്രസേനയുണ്ട്‌. വ്യവസായ യൂണിറ്റിനകത്താണ്‌ സേനയുടെ സുരക്ഷാച്ചുമതല. പുറത്ത്‌  ഔട്ട്‌പോസ്റ്റുമുണ്ടാകും. സമരത്തിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖ കവാടം തകർത്ത്‌ ആയിരക്കണക്കിനു പേർ അകത്ത്‌ കയറിയതോടെയാണ്‌ അദാനി ഈ ആവശ്യം ഉന്നയിച്ചത്‌.
ഇക്കാര്യത്തിൽ അറ്റോർണി എൻ മനോജ്‌ കുമാർ കൃത്യമായി നിലപാട്‌ വ്യക്തമാക്കിയിരുന്നു.

‘വ്യവസായത്തിന്റെ സംരക്ഷണത്തിനു മാത്രമാണ്‌ കേന്ദ്രസേനയെ അനുവദിക്കുന്നത്‌, പ്രദേശത്തെ ക്രമസമാധാനപാലനത്തിന്‌ കേരള പൊലീസുതന്നെ മതി’ എന്ന്‌ പ്രത്യേകം പറഞ്ഞു. സർക്കാരിന്റെ ഈ നിലപാട്‌ വിഴുങ്ങി ‘കേന്ദ്രസേനയെ വിളിക്കാൻ കേരളം’ എന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പംചേർന്ന്‌ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ടെന്ന്‌ കോടതിയിൽ കേരളം സമ്മതിച്ചെന്നാണ്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞത്‌. വിഷയം കേരളവും കേന്ദ്രവും ചർച്ചചെയ്ത്‌ ബുധനാഴ്ച അറിയിക്കാനാണ്‌ കോടതി പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top