20 April Saturday

കോവിഡ്‌ : സംസ്ഥാനത്ത്‌ 86 ശതമാനം മരണവും 60 വയസ്സ്‌ കഴിഞ്ഞവർ

ദിനേശ്‌ വർമUpdated: Monday Sep 13, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരിൽ ബഹുഭൂരിപക്ഷവും 60 വയസ്സ്‌ കഴിഞ്ഞവർ. മറ്റ്‌ അസുഖമുള്ളവരും വാക്സിൻ ഒരു ഡോസുപോലും എടുക്കാത്തവരുമാണ്‌ മരിച്ചവരിലേറെയുമെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവുമാണ്‌ 52 ശതമാനം മരണത്തിനും കാരണം.

മെഡിക്കൽ കോളേജ്‌ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ 91.3 ശതമാനവും വാക്‌സിൻ എടുക്കാത്തവരോ ഒരു ഡോസ്‌ മാത്രം എടുത്തവരോ ആണ്‌. രണ്ടു ഡോസ്‌ എടുത്തവർ 8.7 ശതമാനം മാത്രമാണെന്നും  ജൂൺ –- സെപ്തംബർ കാലത്തെ ആരോഗ്യ വകുപ്പ്‌  പഠനം പറയുന്നു.

10 ആഴ്‌ചയ്‌ക്കിടയിലെ 9195 മരണമാണ്‌ വിശകലനം ചെയ്തത്‌. ഇതിൽ 7882 പേരും (85.72 ശതമാനം) 60 വയസ്സ്‌ കഴിഞ്ഞവരാണ്‌. 60 നും 70 നും ഇടയിലുള്ളവരാണ്‌ കൂടുതൽ–- 2568. മരണം കൂടുതൽ റിപ്പോർട്ട്‌ ചെയ്ത (ശരാശരി 1000 മരണം) ആറ്‌ ജില്ലയിൽ വാക്സിൻ എടുത്തവർ 50–-90ന്‌ ഇടയ്‌ക്കാണ്‌.

അനുബന്ധരോഗമുള്ളവർ കോവിഡ്‌ സ്ഥിരീകരിച്ച ദിവസം തന്നെ ആശുപത്രിയിൽ പ്രവേശിച്ചാൽ ഗുരുതരാവസ്ഥയിലെത്താതെ നോക്കാനാകും. സർക്കാരിന്റെ ഈ ക്യാമ്പയിൻ വിജയം കാണുന്നതായും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ശരാശരി ആറ്‌ ശതമാനത്തോളം പേർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്‌. എട്ട്‌ ശതമാനംപേർ വിവിധ പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലും എത്തുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top