18 September Thursday

കേരള ചിക്കൻ: എറണാകുളം ജില്ലയിൽ കുടുംബശ്രീ വിറ്റത്‌ 20.67 ലക്ഷം കിലോ കോഴിയിറച്ചി

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022

കൊച്ചി > ജില്ലയിൽ രണ്ടുവർഷം കൊണ്ട് 24 ഔട്‌ലെറ്റുകളും 55ഫാമുകളും നടപ്പിൽവരുത്തി കുടുംബശ്രീ കേരള ചിക്കൻ. മെയ് വരെ 20.7 ലക്ഷം കിലോഗ്രാം കോഴിയിറച്ചിയാണ് വിറ്റഴിച്ചത്. 17.87കോടി രൂപയുടെ വരുമാനം കേരള ചിക്കൻ കമ്പനിക്കും 2.89 കോടി രൂപ കുടുംബശ്രീ യൂണിറ്റുകൾക്കും ലഭിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള കോഴിയിറച്ചി ന്യായ വിലയ്ക്ക്നൽകുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ വഴി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരള ചിക്കൻ. സംസ്ഥാനത്തെ ആദ്യ വിപണന കേന്ദ്രം ജില്ലയിലെ ഏഴിക്കര സിഡിഎസിനു കീഴിലാണ് ആരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top