20 April Saturday

കേരളത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ്‌: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

തിരുവനന്തപുരം > കഴിഞ്ഞ ബജറ്റിന്‍റെ തുടര്‍ച്ചയായി ദീര്‍ഘവീക്ഷണത്തോടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി സിഐടിയു. സംസ്ഥാനത്തിന്‍റെ വികസനത്തിന് തടസ്സം സൃഷ്‌ടിക്കുന്ന കേന്ദ്ര നടപടികള്‍ തുടരുന്ന സാഹചര്യത്തിന്‌ നടുവിൽ നിന്നുകൊണ്ടാണ്‌ സമഗ്രവികസനത്തില്‍ ഊന്നിക്കൊണ്ടുള്ള ബജറ്റ്‌ അവതരിപ്പിച്ചതെന്ന്‌ സിഐടിയു പ്രസ്‌താവനയിൽ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്കും-കാര്‍ഷിക മേഖലക്കുമുള്ള വിഹിതം വെട്ടിക്കുറവ് വരുത്തിയപ്പോള്‍ സാമ്പത്തിക ഞെരുക്കത്തിനിടയിലും അവര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തൊഴില്‍ അവസരം വര്‍ദ്ധിപ്പിക്കുന്നതും വ്യവസായ കുതിപ്പ് ഉണ്ടാക്കുന്നതിനും അനുയോജ്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ഇത് സ്വാഗതാര്‍ഹമാണ്.

തൊഴില്‍ മേഖല സംരക്ഷിക്കുന്നതിന് പ്രത്യേകിച്ച് പരമ്പരാഗത മേഖല- കൈത്തറി- കശുവണ്ടി മേഖല സംരക്ഷിക്കുന്നതിന് ബജറ്റില്‍ ഉയര്‍ന്ന വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. അതി ദരിദ്രരെ കണ്ടെത്തി അവരെ ദാരിദ്രാവസ്ഥയില്‍ നിന്നും കരകയറ്റുന്നതിന് തദ്ദേസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ബ്രഹത്തായ പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‍റെ താല്പര്യ സംരക്ഷണത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് പ്രപ്യമാക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതികളും, ജനങ്ങളുടെ കാഴ്ചാവൈകല്യം പരിഹരിക്കുന്നതിന് എടുക്കുന്ന നടപടികളും സ്വാഗതാര്‍ഹമാണ്. കോര്‍പറേറ്റ് താല്പര്യം സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് ബദല്‍ ഉയര്‍ത്തിക്കൊണ്ട് ജനങ്ങളോടൊപ്പം നിന്ന് ജനക്ഷേമ നടപടികള്‍ എടുക്കുന്ന കേരള സര്‍ക്കാരിന്‍റെ 2023-2024 ബജറ്റിനെ സിഐടിയു സ്വാഗതം ചെയ്യുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top