25 April Thursday

വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക്‌ 1000 കോടി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര  തുറമുഖത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ.   ലോകത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ മാതൃകയിൽ വൻ വികസന പദ്ധതികൾക്കാണ്‌  സർക്കാർ തയ്യാറെടുക്കുകയാണ്.  60,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ധനമന്ത്രി ബജറ്റ്‌ അവതരണത്തിൽ വ്യക്തമാക്കുകയും ചെയ്‌തു. തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടം ഡിസംബറിൽ പൂർത്തീകരിയാകും.  

വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലയിൽ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം മുതൽ തേക്കട വഴി ദേശീയപാത 66-ലെ നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട–--മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉൾക്കൊള്ളുന്ന റിങ്‌ റോഡ് നിർമ്മിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി ഇത് മാറും. ഈ ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിപുലമായ താമസസൗകര്യ ങ്ങളുമടക്കമുള്ള ടൗൺഷിപ്പുകളുടെ ശൃംഖലയാണ്‌ രൂപപ്പെടും.  5000 കോടി ചെലവ് വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി.

വ്യാവസായിക ഇടനാഴിയുടെ ഇരുവശങ്ങളിലും അധിവസിക്കുന്ന ജനങ്ങളെക്കൂടി പങ്കാളികളാക്കി വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക് സെന്ററുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കും.  സർക്കാർ, സ്വകാര്യ സംരംഭകർ, ഭൂ ഉടമകൾ എന്നിവർ ഉൾപ്പെടുത്തിയാകും വികസന പദ്ധതികൾ തയ്യാറാക്കുക.  ലാൻഡ് പൂളിംഗ് സംവിധാനവും പിപിപി വികസന മാർഗങ്ങളും ഉപയോഗപ്പെടുത്തിയാകും വികസനപ്രവർത്തനങ്ങൾ. സമുദ്രഗതാഗതത്തിലെ 30-–-40 ശതമാനം ചരക്കുനീക്കവും നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം. രാജ്യത്തിനും സമീപത്ത് സ്ഥിതിചെയ്യുന്ന രാജ്യങ്ങൾക്കും ചരക്കുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വാതായനമാകും  വിഴിഞ്ഞം തുറമുഖം. .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top