29 March Friday

സഹകരണത്തിന്‌ 141 കോടി , പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ പദ്ധതിക്ക്‌ 15.75 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023



തിരുവനന്തപുരം
സഹകരണ മേഖലയുടെ പുരോഗതിക്കായി  141 കോടി രൂപ നീക്കിവച്ചു. കോ–--ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഇൻ ടെക്നോളജി ഡ്രിവൺ അഗ്രികൾച്ചർ പദ്ധതിക്ക്‌ 35 കോടി നൽകും. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ പദ്ധതിക്ക്‌ 15.75 കോടിയുണ്ട്‌. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ വിദ്യാഭ്യാസ–ഗവേഷണ–പരിശീലന പരിപാടികൾക്കായി നാലുകോടിയുടെ സഹായവും പ്രഖ്യാപിച്ചു. വകുപ്പിന്റെ ആധുനികവൽക്കരണത്തിനായി അഞ്ചര കോടിയുണ്ട്‌. സഹകരണ ആശുപത്രികൾ, ആശുപത്രി സഹകരണ സംഘ അപെക്‌സ്‌ ഫെഡറേഷൻ, യുവജന സഹകരണ സംഘങ്ങൾ, സാഹിത്യ സഹകരണ സംഘങ്ങൾ എന്നിവയ്‌ക്ക്‌ സഹായധനമായി 18.40 കോടിയുണ്ട്‌.

പട്ടികവിഭാഗ സംഘങ്ങൾക്ക്‌ എട്ടുകോടിയുണ്ട്‌.  ഇത്തരം സംഘങ്ങളുടെ  പുനരുജ്ജീവനത്തിന്‌ 3.60 കോടിയും നൽകും. വനിതാ സഹകരണ സംഘങ്ങൾക്കും വനിതാഫെഡിനും 2.50 കോടിയുണ്ട്‌. സഹകരണ അംഗ സമാശ്വാസ നിധി സഹായം 4.20 കോടിയും. സഹകരണ ഓഡിറ്റ് വിഭാഗം നവീകരണത്തിന്‌ അഞ്ചുകോടി അനുവദിച്ചു. കേരള സഹകരണ സംരക്ഷണ നിധി ഈവർഷം നിലവിൽ വരും.  പ്രാഥമിക വായ്‌പാ സംഘങ്ങൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, മൊത്ത വ്യാപാര സ്റ്റോറുകൾ, ഫെഡറേഷനുകൾ എന്നിവയ്ക്കുള്ള ധനസഹായം 28.10 കോടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top