19 April Friday

കർഷകത്തൊഴിലാളി അതിവർഷ ആനുകൂല്യത്തിന് 100 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

തിരുവനന്തപുരം > കർഷകരെ ചേർത്തുപിടിച്ച സംസ്ഥാന ബജറ്റിൽ കർഷകത്തൊഴിലാളികൾക്കും കൈത്താങ്ങേകി സർക്കാർ. കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുള്ള അതിവർഷാനുകൂല്യം നൽകുന്നതിന് 100 കോടി രൂപയാണ്‌ ബജറ്റിൽ അനുവദിച്ചത്‌.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ കുടിശ്ശികത്തുക ഉൾപ്പെടെ കൊടുത്തുതീർക്കാനാണ്‌ ഇത്രയും തുക‌. 130 കോടി രൂപ ഇതിനകം സർക്കാർ നൽകിയിട്ടുണ്ട്‌. ഈ മാർച്ച് മാസത്തിനുള്ളിൽ അതിവർഷാനുകൂല്യം നൽകുമെന്നും ബജറ്റിൽ‌ ഉറപ്പ്‌ നൽകി. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായി 60 വയസ്സ്‌‌ കഴിഞ്ഞവർക്കാണ്‌ അതിവർഷാനുകൂല്യം (റിട്ടയർമെന്റ്‌ ആനുകൂല്യം)‌. എൽഡിഎഫ്‌ എത്തുമ്പോൾ 2,64,355 അപേക്ഷ കെട്ടിക്കിടക്കുകയായിരുന്നു. കർഷകത്തൊഴിലാളി പെൻഷൻ 19 മാസം കുടിശ്ശികയായിരുന്നു. യുഡിഎഫ്‌ ഭരണകാലത്ത്‌ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ പ്രവർത്തന ഫണ്ട്‌ നൽകാതെ നോക്കുകുത്തിയാക്കി.

ഈ ബോർഡ്‌ വഴിയുള്ള വിവാഹ, വിദ്യാഭ്യാസ, ചികിത്സാ സഹായം നൽകിത്തുടങ്ങി. ആനുകൂല്യത്തുകയും കൂട്ടി. കർഷക തൊഴിലാളികൾക്കുള്ള പെൻഷൻ തുക 1600 രൂപയാക്കി. ക്ഷേമനിധി അംഗം അടയ്‌ക്കുന്ന അംശാദായത്തിന്‌ ആനുപാതികമായി നൽകുന്ന സർക്കാർ വിഹിതവും ചേർത്തുള്ള തുകയാണ്‌ അതിവർഷാനുകൂല്യമായി നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top