18 April Thursday

കാർഷിക ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണം ; ഉന്നത സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

 

തിരുവനന്തപുരം
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന്‌ ഉന്നത പഠനസമിതി. 76 പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിനെ നിലനിർത്തണമെന്നും നിർദേശിക്കുന്നു. കാർഷിക ബാങ്കിന്റെ ആധുനികവൽക്കരണം പഠിക്കാൻ നിയോഗിച്ച, കേപ്പ്‌ ഡയറക്ടർ ഡോ. ആർ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട്‌ സഹകരണ മന്ത്രി വി എൻ വാസവന്‌ കൈമാറി.

15 പ്രധാന ശുപാർശയാണ്‌ റിപ്പോർട്ടിലുള്ളത്‌. ഇതര സഹകരണ ബാങ്കുകൾക്ക്‌ അനുവദിച്ചിട്ടുള്ള വാണിജ്യ, സേവന പദ്ധതികൾ പ്രാഥമിക കാർഷിക ബാങ്കുകൾക്കും അനുവദിക്കണം.  സോഫ്‌റ്റ്‌വെയർ പരിഷ്‌കരിക്കണം.  ക്ലിപ്‌തകാല ഗഹാൻ (ഒഴിമുറി രജി‌സ്‌ട്രേഷൻ) സമ്പ്രദായത്തിനുപകരം തുടർ ഗഹാൻ സംവിധാനം വേണം. വായ്‌പാ തിരിച്ചടവിന്‌ സഹകരണ നിയമ വ്യവസ്ഥകൾ  ഉറപ്പാക്കുകയും  മാസത്തവണ സമ്പ്രദായം പരിഗണിക്കുകയും വേണം. തിരിച്ചടവിവ്‌  പ്രോത്സാഹന പദ്ധതികൾ നടപ്പാക്കണം.

ആറുലക്ഷം രൂപവരെയുള്ള ജാമ്യ ആസ്‌തികളുടെ മൂല്യനിർണയത്തിന്‌ ‌ സൂപ്പർവൈസർക്കും, പത്തുലക്ഷം രൂപവരെ അഗ്രികൾച്ചർ ഓഫീസർക്കും, പത്തുലക്ഷത്തിനു മുകളിൽ വാല്യുവേഷൻ ഓഫീസർ/അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർക്കും ചുമതല നൽകണം.  പ്രാഥമിക കാർഷിക ബാങ്കുകൾ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച്‌ ഗ്രൂപ്പ്‌ ഫാമിങ്‌, ജോയിന്റ്‌ ഫാമിങ്‌ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം. ജീവനക്കാർക്ക്‌ പരിശീലനവും വിജ്ഞാന വികസനവും സാധ്യമാക്കണം. പെർഫോമൻസ്‌ ഓഡിറ്റ്‌ വേണമെന്നും ശുപാർശകളിലുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top