27 April Saturday

സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാൻ 
കുട്ടികളെ പഠിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


തിരുവനന്തപുരം
കുട്ടികളിൽ അമിത സമ്പാദ്യബോധം വളർത്താനുള്ള ശ്രമം നന്നല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പണത്തിന്‌ വിഷമിക്കുന്ന മറ്റൊരു കുട്ടിക്ക്‌ കൈയിലുള്ളത്‌ കൊടുത്ത്‌ സഹായിക്കണമെന്ന ചിന്ത കുട്ടികളിലുണ്ടാക്കണം. ദുർവ്യയത്തിനെതിരായ ബോധവൽക്കരണം വേണം. സമ്പാദിക്കാനല്ല, ശരിയായ ജീവിതം നയിക്കാനാണ്‌ പഠിപ്പിക്കേണ്ടത്‌. കുട്ടികളുടെ പേരിൽ രക്ഷിതാക്കൾ നിക്ഷേപിക്കുന്നത്‌ തെറ്റല്ല. ഉപരിപഠന ഭദ്രത കണക്കാക്കിയുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാം– കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി ഉദ്‌ഘാടനംചെയ്ത്‌ മുഖ്യമന്ത്രി പറഞ്ഞു.

സമ്പാദ്യത്തെക്കുറിച്ചുള്ള വലിയ ചിന്ത സമൂഹത്തിന്റെ പ്രത്യേകതയായി മാറുന്നു. ജീവിക്കാൻ മറക്കുകയാണ്‌. എന്തിനാണ്‌ സമ്പാദ്യം എന്നത്‌ ഗൗരവമായി ചർച്ച ചെയ്യണം. മക്കൾക്കായി രക്ഷിതാക്കൾ സമ്പാദിച്ച്‌ വയ്‌ക്കണമെന്ന ചിന്ത വല്ലാതെ ഉയരുന്നത്‌ അപകടകരമാണ്‌. മറ്റുദേശങ്ങളിൽ കുട്ടികൾ നിശ്ചിതപ്രായം കഴിഞ്ഞാൽ അവരുടേതായ മാർഗത്തിലൂടെ ജീവിതത്തിനുവേണ്ടുന്ന കാര്യങ്ങൾ കണ്ടെത്തുന്നു. കാലത്തിനനുസരിച്ച്‌ പല രീതികളും മാറുന്നു. പക്ഷേ, കേരളീയർ പഴയ ധാരണയിൽത്തന്നെയാണ്‌ നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top