25 April Thursday
രണ്ടാംഘട്ടം അപേക്ഷ ബാങ്ക് ശാഖകളില്‍ നല്‍കാം

100 ദിന തൊഴിൽപദ്ധതി: കേരള ബാങ്ക് ഉറപ്പാക്കിയത്‌ 10,453 തൊഴിലവസരം

സ്വന്തം ലേഖകൻUpdated: Friday Jan 22, 2021

തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ ഒന്നാംഘട്ട 100 ദിന തൊഴിൽ പദ്ധതിയിൽ കേരള ബാങ്കുവഴി ഉറപ്പാക്കിയത് 10,453 തൊഴിലവസരം. ഇതിനായി 222.54 കോടി രൂപ വായ്‌പയായി വിതരണം ചെയ്‌തു. 7076 തൊഴിൽ ലക്ഷ്യമിട്ടു. 13 ജില്ലകളിലായി 3377 പേർക്കുകൂടി  അധികം അവസരമൊരുക്കി.

തിരുവനന്തപുരത്താണ്‌‌ കൂടുതൽ തൊഴിലവസരം‌. 1514 പേർ തൊഴിൽ നേടി. എറണാകുളത്ത്‌ 1343 പേർക്കും, കൊല്ലത്ത് 1088 പേർക്കും സംരംഭങ്ങൾവഴി വരുമാനം ഉറപ്പാക്കി. കേരള ബാങ്ക് മിത്ര, കേരള ബാങ്ക് സുവിധ, ദീർഘകാല കാർഷിക വായ്‌പ, പ്രവാസി കിരൺ, സ്വയം സഹായ സംഘങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കും നൽകിയ സംരംഭക വായ്‌പ എന്നിവയിലൂടെയാണ്‌ ലക്ഷ്യം മറികടന്നത്‌‌.

ഡിസംബർ 17 മുതൽ 100 ദിവസത്തേക്കുള്ള രണ്ടാം ഘട്ട 100 ദിന തൊഴിൽ പദ്ധതിയിലും വായ്‌പ ലഭ്യമാക്കുമെന്ന്‌  പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കി. അപേക്ഷാ ഫോറം ബാങ്ക്‌ ശാഖകളിൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top