23 April Tuesday

കേരള ബാങ്കിൽ എൻആർഐ നിക്ഷേപം സ്വീകരിക്കാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


തിരുവനന്തപുരം
എൻആർഐ നിക്ഷേപം സ്വീകരിക്കാൻ ആവശ്യമായ ക്രമീകരണം കേരള ബാങ്കിൽ ഒരുക്കുകയാണെന്ന് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. കേരള ബാങ്കിൽ ന്യൂജെൻ ബാങ്കുകളോട് കിടപിടിക്കാവുന്ന  സംവിധാനമൊരുക്കും. സഹകരണ എക്സ്പോ ഈ വർഷവും  നടത്തും. കോ‌ട്ടയത്ത് സ്ഥാപിക്കുന്ന അക്ഷര മ്യൂസിയത്തിന്റെ ഒന്നാംഘട്ടം സെപ്‌തംബറിൽ ഉദ്ഘാടനം ചെയ്യും.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉണ്ടാകുന്ന ആക്ഷേപങ്ങൾ സഹകാരികളിൽ ചെറിയ ആശങ്കയുണ്ടായെങ്കിലും സഹകരണമേഖലയ്‌ക്ക്‌ പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല. സഹകരണ സംരക്ഷണനിധി നിലവിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിൽനിന്ന് 60.25 കോടി കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് നൽകി. കരുവന്നൂർ ബാങ്കിൽ 40 കോടിയുടെ പുതിയ നിക്ഷേപം വന്നി‌ട്ടുണ്ട്. ചെറുകിട വഴിയോരക്കച്ചവടക്കാർ, ചെറുസംരംഭകർ എന്നിവർക്കായി 20,000 രൂപവരെ നൽകുന്ന വായ്‌പാ പദ്ധതി ആവിഷ്‌കരിച്ചു. കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിന് മൂന്ന് അന്തർ സംസ്ഥാന സഹകരണസംഘം രൂപീകരിക്കാൻ തീരുമാനിച്ചെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടെങ്കിലും ഇതു സംബന്ധിച്ച് കേന്ദ്രത്തിൽനിന്ന് രേഖാമൂലം വിവരങ്ങളോ നിർദേശങ്ങളോ ലഭ്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top