20 April Saturday

കേരള ബാങ്ക്‌ കുടിശ്ശികനിവാരണം; ‘മിഷന്‍ 100 ഡേയ്‌സ്'
കർമപദ്ധതിക്ക്‌ തുടക്കം

സ്വന്തം ലേഖകൻUpdated: Sunday Jul 31, 2022

കേരള ബാങ്കിന്റെ അതിതീവ്ര കുടിശ്ശിക നിവാരണ യജ്ഞം ‘മിഷൻ 100 ഡേയ്‌സ് ’- മന്ത്രി വി എൻ വാസവൻ 
ഉദ്‌ഘാടനം ചെയ്യുന്നു

കാക്കനാട് > കേരള ബാങ്കിന്റെ നൂറുദിന കർമപദ്ധതി "മിഷൻ 100 ഡേയ്‌സ്' സഹകരണമന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. സഹകരണമേഖലയ്ക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഊർജിതമായി ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ആറുശതമാനത്തിൽ താഴെ നിർത്താനുള്ള പരിശ്രമമാണ് നടക്കുന്നത്‌. നിഷ്‌ക്രിയ ആസ്തിയിൽ 600 കോടി രൂപ 100 ദിവസത്തിനുള്ളിൽ പിരിച്ചെടുക്കാനാണ് "മിഷൻ 100 ഡേയ്‌സി'ലൂടെ ലക്ഷ്യമിടുന്നത്. കേരള ബാങ്കിന്റെ "ബി ദ നമ്പർ വൺ' ക്യാമ്പയിനിലൂടെ കഴിഞ്ഞ സാമ്പത്തികവർഷം നിഷ്‌ക്രിയ ആസ്തി വലിയതോതിൽ കുറയ്ക്കാൻ സാധിച്ചു. എന്നാൽ, വായ്പവിതരണത്തിലും കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിലെ ചടങ്ങിൽ സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായി. "മിഷൻ 100 ഡേയ്‌സ്' പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശിപ്പിച്ചു. കുടിശ്ശിക തീർത്ത ആദ്യ വായ്പക്കാരനിൽനിന്ന്‌ സഹകരണ രജിസ്ട്രാർ അലക്‌സ് വർഗീസ് തുക ഏറ്റുവാങ്ങി. കേരള ബാങ്ക് സിഇഒ പി എസ് രാജൻ, ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ, റീജണൽ ജനറൽ മാനേജർ ജോളി ജോൺ, ജനറൽ മാനേജർ ഡോ. എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top