23 April Tuesday

നിയമസഭാ സമ്മേളനം; രാവിലെ 9ന് നയപ്രഖ്യാപനത്തോടെ തുടക്കം

സ്വന്തം ലേഖകൻUpdated: Monday Jan 23, 2023

തിരുവനന്തപുര> പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമാകും. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ്  സമ്മേളനത്തിൽ പാസാക്കും. ഇതിനായി മാർച്ച് 30 വരെ 33 ദിവസം സഭ ചേരും.

ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേൽ 25, ഫെബ്രുവരിഒന്ന്‌, രണ്ട്‌ തീയതികളിൽ ചർച്ച നടക്കും. ബജറ്റ്‌ അവതരണം മുന്നിനാണ്‌.  ആറുമുതൽ എട്ടുവരെ ബജറ്റിന്മേൽ പൊതുചർച്ച. 13 മുതൽ രണ്ടാഴ്‌ച സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. 28 മുതൽ മാർച്ച് 22 വരെ 13 ദിവസം ധനാഭ്യർത്ഥന ചർച്ച. രണ്ട് ധനവിനിയോഗബില്ലുകളും പാസാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top