20 April Saturday

കിഫ്‌ബിയെ തകർക്കാൻ ഗൂഢാലോചന; സിഎജി ഇടപെടൽ അനുചിതം: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021


തിരുവനന്തപുരം>  സംസ്‌ഥാനത്തിന്റെ  വികസനത്തിന്‌ സഹായം നൽകുന്ന കിഫ്ബിയെ തകർക്കാൻ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ നടത്തിയതെന്നും തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു.

ഒരു ഭരണഘടന സ്ഥാപനം ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ സിഎജി നടത്തിയത്. സിഎജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. സർക്കാരിന് മേൽ കിഫ്ബി അധിക ഭാരമുണ്ടാക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.  കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടും സുതാര്യമാണെന്നും ഇതെല്ലാം ആർക്കും പരിശോധിക്കാമെന്നും ഐസക്‌ കൂട്ടിചേർത്തു.

വിവിധ ഘട്ടങ്ങളിലായി 65000 കോടിയുടെ പദ്ധതികൾ കിഫ്ബി ആസൂത്രണം ചെയ്തിട്ടുണ്ട്. അവയുടെ പൂർത്തീകരണമാണ്‌ ലഷ്യം. കിഫ്ബിയുടെ രണ്ടാം ഘട്ടം ഇപ്പോൾ ആലോചിച്ചിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ് വെയറാണ് കേരളത്തിലേത്. കഴിഞ്ഞ വർഷമുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഓഡിറ്റും ഫങ്ങ്ഷണൽ ഓഡിറ്റും ഇപ്പോൾ നടക്കുന്നുണ്ട്. ഇതുമൂലമുള്ള കാലതാമസം വന്നിട്ടുണ്ട്. ട്രഷറിയുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കും. ട്രഷറി ക്രമക്കേടിന് ഈ സർക്കാർ വന്ന ശേഷം മൂന്ന് ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക്‌ മറുപടിയായി ഐസക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top