29 March Friday

കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനടപടി സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു: ഗവർണർ

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

തിരുവനന്തപുരം> സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുവാനുള്ള കേന്ദ്രനടപടികൾ ആരോഗ്യ, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ മേഖലകളിലെ വികസനത്തെ പരിമിതപ്പെടുത്തുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാമ്പത്തിക അച്ചടക്കം കൃത്യതയോടെ നടപ്പിലാക്കേണ്ടിവരുമ്പോഴും കേന്ദ്ര സർക്കാരിന് ബാധകമാക്കാത്ത മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് ബാധകമാക്കരുതെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

ഭരണഘടാനാമൂല്യങ്ങളെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും ഗവർണർ പറഞ്ഞു. .ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായ  ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വര മൂല്യങ്ങൾ, ഫെഡറലിസം എന്നിവയുടെ  സംരക്ഷണം ഉറപ്പുവരുത്തേണ്ടതാണ്. 

അതേസമയം നമ്മുടെ ഭരണഘടന യൂണിയനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണങ്ങൾക്ക് ഇടം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ മേഖലകളിലേക്കുള്ള കടന്നുകയറ്റം സഹകരണ ഫെഡറൽ സംവിധാനത്തിന് ശുഭകരമല്ല. നിയമനിർമ്മാണ സഭകളിലൂടെയാണ് ജനഹിതം പ്രതിനിധീകരിക്കപ്പെടുന്നത്. നിയമനിർമ്മാണത്തിന്റെ അന്ത:സത്തയും നിയമനിർമ്മാണ സഭകളുടെ ഉദ്ദേശ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിയമനിർമ്മാന സഭയുടെ ഉദ്ദേശ്യം നിയമമായി പ്രാബല്യത്തിൽ വരണമെന്ന ഭരണഘടനാ മൂല്യം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗവർണർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top