20 April Saturday

ചലഞ്ചർട്രോഫി ചലഞ്ചാക്കി കീർത്തി; ലക്ഷ്യം ഇന്ത്യൻ സീനിയർ ടീം

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Monday Nov 29, 2021
തിരുവനന്തപുരം >  ചേട്ടന്‌ പന്തെറിഞ്ഞ്‌ കൊടുത്താണ്‌ കീർത്തി കെ ജെയിംസ്‌ ക്രിക്കറ്റുമായി ആദ്യം കൂട്ടായത്‌.  കുട്ടിക്കളി മാറിയപ്പോൾ  ഗൗരവത്തിലെടുത്തു. ഇപ്പോൾ ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യ ഡി ടീമിൽ ഇടം പിടിച്ചു ഈ തിരുവനന്തപുരത്തുകാരി. ‘നന്നായി കളിക്കുകയാണ്‌ ലക്ഷ്യം. മികച്ച  പ്രകടനം പുറത്തെടുത്ത്‌ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.  ഇന്ത്യൻ സീനിയർ ടീമിലേക്ക്‌ എത്തണം’കീർത്തിയുടെ വാക്കുകൾ.
 
‘ശരിക്കും എന്റെ തിരിച്ചുവരവാണ്‌. 2018ൽ ഇടം നേടിയെങ്കിലും ആദ്യ കളിയിൽത്തന്നെ പരിക്കുപറ്റി. ശസ്‌ത്രക്രിയ വേണ്ടി വന്നു. കഴിഞ്ഞവർഷവും പരിക്കുണ്ടായി. അതിനുശേഷം അടുത്തിടെയാണ്‌ കേരള സീനിയർ ടീമിനായി കളിക്കാനിറങ്ങിയത്‌. 11 വിക്കറ്റ്‌ നേടിയിരുന്നു’-താരം  പറഞ്ഞു. ഈ പ്രകടനംകൂടിയാണ്‌ ടീമിൽ ഇടം നേടാൻ സഹായകരമായത്‌.
 
ശ്രീകാര്യത്താണ്‌ വീട്‌. ചേട്ടൻ പ്രവീണിന്‌ ക്രിക്കറ്റ്‌ വളരെ ഇഷ്ടമായിരുന്നു. ചേട്ടൻ പറയുന്നത്‌ കേട്ട്‌ എറിഞ്ഞു. കളിയുടെ ആദ്യ പാഠങ്ങൾ പഠിച്ചു. സ്‌കൂളിൽ അത്‌ലറ്റിക്‌സിൽ കൈവച്ചു. ക്രിക്കറ്റ്‌ ടീം രൂപീകരിക്കുന്നതറിഞ്ഞപ്പോൾ അതിൽ ചേർന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാ ടീമിൽ.
കൈയ്‌ തിരിയുന്നതുകണ്ട പരിശീലകൻ പറഞ്ഞു: സ്‌പിന്നായിരിക്കും കൂടുതൽ യോജിക്കുക. അങ്ങനെ ഓഫ്‌ സ്‌പിന്നറായി. പിന്നീട്‌ സംസ്ഥാന ടീമിൽ. ബാറ്റർമാരെ  വീഴ്‌ത്തിയും പന്തുകൾ അടിച്ച്‌ പറത്തിയും  കീർത്തിയുടെ മികച്ച പ്രകടനങ്ങൾ. ബീന എം നായരാണ്‌ അമ്മ. വിജയവാഡയിൽ ഡിസംബർ നാലിന്‌ 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top