23 April Tuesday

കീം രണ്ടാം അലോട്ട്‌മെന്റ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള (കീം) രണ്ടാംഘട്ട അലോട്ട്മെന്റ് ബുധൻ വൈകിട്ട്‌ പ്രസിദ്ധീകരിക്കും. സർക്കാർ നിയന്ത്രിത സ്വകാര്യ സ്വാശ്രയ കോളേജിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ 21 മുതൽ 25വരെ  നേരിട്ടെത്തി പ്രവേശനം നേടണം. സർക്കാർ കോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ നൽകിയ നിർദേശങ്ങൾക്ക്‌ അനുസൃതമായി ഓൺലൈനായി പ്രവേശനം നേടണം. 

അലോട്ട്മെന്റ്, പ്രവേശനം എന്നിവ സംബന്ധിച്ച വിവരം രണ്ടാം ഘട്ട അലോട്ട്മെന്റിനോടനുബന്ധിച്ച് വിജ്ഞാപനം ചെയ്യും. വിവരങ്ങൾക്ക്‌: www.cee.kerala.gov.in, ഫോൺ: 0471- 2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top