25 April Thursday

കപ്പാസിറ്റര്‍ നിര്‍മാണ രംഗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിര കമ്പനി: കെസിസിഎല്‍ 2017-2018 മുതല്‍ ആദ്യമായി ലാഭത്തില്‍: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

തിരുവനന്തപുരം> തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡ്(കെസിസിഎല്‍) 2017-2018 മുതല്‍ ആദ്യമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതായി വ്യവസായ മന്ത്രി പി രാജീവ്. കപ്പാസിറ്റര്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള കമ്പനിയാണ് കെസിസിഎല്‍  എന്നും എം  വിജിന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന്  മന്ത്രി മറുപടി നല്‍കി

2017-2018-ല്‍ 52.05 ലക്ഷം രൂപയും, 2018-2019-ല്‍ 101.68 ലക്ഷം രൂപയും, 2019-2020-ല്‍ 279.26 ലക്ഷം രൂപയും, 2020-2021 വര്‍ഷത്തില്‍ ഇതുവരെ 12 ലക്ഷം രൂപയും കമ്പനി ലാഭമുണ്ടാക്കിയിട്ടുണ്ട്.  കമ്പനിയുടെ സമഗ്ര വികസനവും വൈവിധ്യവത്ക്കരവും ലക്ഷ്യമിട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2 പ്രോജക്ടുകള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. 

4 കോടി രൂപ മുതല്‍ മുടക്കുള്ള എംപിപി  കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രം 2017 മാര്‍ച്ചിലും, 2 കോടി രൂപ മുതല്‍മുടക്കുള്ള എംപിപി  കപ്പാസിറ്റര്‍ ഉല്‍പ്പാദനകേന്ദ്രം 2021 ഫെബ്രുവരിയിലും കമ്മിഷന്‍ ചെയ്തിരുന്നു.  കൂടാതെ ഡോ. കെ.പി.പി നമ്പ്യാര്‍ ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രം (കെ.പി.പി.നമ്പ്യാര്‍ സ്മാരകം) കമ്പനിയില്‍ ആരംഭിച്ചിട്ടുണ്ട്.

'വിഷന്‍ 2030'എന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കമ്പനിയുടെ കപ്പാസിറ്റര്‍ ഉല്‍പാദനം വര്‍ധിപ്പിക്കുവാനും ഉല്‍പന്ന വൈവിധ്യവത്ക്കരണം നടപ്പാക്കുവാനും താഴെപ്പറയുന്ന പദ്ധതികളിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

 
1.       സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദനം

2.     SMD(surface mount) കപ്പാസിറ്റര്‍/റസിസ്റ്റര്‍/ക്രിസ്റ്റല്‍ ഉല്‍പ്പാദനം

3.      Active Electronics Components (Diode, Thyristor, Power IC  മുതലായവ) ഉല്‍പ്പാദനം.
 
ഈ  പദ്ധതികളിലൂടെ സമീപഭാവിയില്‍ കമ്പനിയുടെ വിറ്റുവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇതിലൂടെ കമ്പനിയില്‍  കൂടുതല്‍ തൊഴിലവസരങ്ങള്‍  സൃഷ്ടിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി


       

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top