കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഓഫീസ് സന്ദർശനം നടത്തിയ കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസിനെ ന്യായീകരിച്ച് എഐസിസി ഓർഗനൈസിങ് സെക്രട്ടറി കെ സി വേണുഗോപാൽ. സഹായിക്കണം, പ്രാർഥിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്. പരസ്യമായി പാർട്ടി ഓഫീസിൽ പോയാണോ ബാന്ധവം ഉണ്ടാക്കുക. വിചിത്രമായ വാദങ്ങളാണിതെന്നും കെ സി വേണുഗോപാൽ ന്യായീകരിച്ചു.
എൽഡിഎഫിന്റെ പ്രചാരണം കുറ്റബോധം കൊണ്ടാണെന്നും എൽഡിഎഫ് മറ്റ് വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മഹിളാ കോൺഗ്രസ് പാലാരിവട്ടം ഹൈവേ ഗാർഡൻസിൽ സംഘടിപ്പിച്ച വോയിസ് ഓഫ് റെലവൻസ് പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച പകൽ പന്ത്രണ്ടരയോടെ പാലാരിവട്ടത്തെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഉമയെത്തിയത്. ബിജെപി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന കുമ്മനം രാജശേഖരൻ ഓഫീസിലുള്ളപ്പോഴാണ് ഉമ എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..